
പയ്യന്നൂർ ∙ നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കാനായി ജൈവഗ്രാമം പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജൈവകൃഷിയുടെ നടീൽ ഉത്സവം നാളെ നഗരസഭാധ്യക്ഷ കെ.വി.ലളിത ഉദ്ഘാടനം ചെയ്യും.
നഗരസഭ പട്ടിക വിഭാഗക്കാർക്കായി കാനായിയിൽ ഒരുക്കിയ 7 ഏക്കർ സ്ഥലത്താണു വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത, കൃഷിയിലൂടെ വരുമാനവർധന, ജോലി സ്ഥിരത, വിഷരഹിത ഭക്ഷണം എന്നിവയാണു പ്രധാന ലക്ഷ്യമെന്നു നഗരസഭാധ്യക്ഷ പറഞ്ഞു. ഓണത്തിന് ആദ്യ വിളവെടുപ്പ് സാധ്യമാക്കുന്ന തരത്തിലാണു പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
ആധുനിക രീതിയിൽ നിർമിച്ച മഴമറയിലൂടെ പയർ ർഗ ചെടികളും നഗരസഭയിലെ വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്കു വിതരണം ചെയ്യാനാവശ്യമായ പച്ചക്കറികത്തൈകളുടെ ഉൽപാദനവും നഗരസഭ ലക്ഷ്യമിടുന്നു.
ക്ഷീര മേഖലയിലെ വികസനം ലക്ഷ്യമാക്കി പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ 10 പശുക്കളെയും ആവശ്യമായ പശുതൊഴുത്തും നിർമിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നഗരസഭ നിർമിച്ച ഷെഡിൽ ജൈവവള നിർമാണ യൂണിറ്റ് ആരംഭിക്കും. കൃഷിഭവൻ, മൃഗസംരക്ഷണ വകുപ്പ്, പട്ടികജാതി ക്ഷേമ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണു പദ്ധതികൾ നടപ്പാക്കുന്നതെന്ന് അധ്യക്ഷ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]