
ഇരിണാവ് ∙ ശബരിമലയിൽ മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉടമസ്ഥനെ തേടിയെത്തി.
ഇരിണാവിലെ കെ.വി.പ്രണവിനാണ് ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ ഫോൺ കഴിഞ്ഞ ദിവസം തപാൽ വഴി എത്തിയത്. ശബരിമല പമ്പ പൊലീസ് ഇൻസ്പെക്ടറാണു ഇരിണാവിലേക്കു സ്പീഡ് പോസ്റ്റായി അയച്ചു കൊടുത്തത്.
കഴിഞ്ഞ ഏപ്രിലിൽ വിഷു ഉത്സവത്തിനു ശബരിമല ദർശനത്തിനു പോയ സമയത്താണ് പ്രണവിന്റെ ഫോണും പണവും രേഖകളുമടങ്ങിയ പഴ്സും നഷ്ടപ്പെട്ടത്.
സന്നിധാനത്തിനു സമീപത്തു വച്ചാണ് ഇവ നഷ്ടപ്പെട്ടത്. തുടർന്നു പമ്പ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പിന്നീടുള്ള അന്വേഷണത്തിനിടെ ആന്ധ്രപ്രദേശിൽ നിന്നാണ് ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടിലെത്തി 3 മാസം കഴിഞ്ഞതോടെ ഇവ തിരിച്ചുകിട്ടുമെന്ന ഒരു പ്രതീക്ഷയുമില്ലാത്ത സമയത്ത് ഫോൺ തിരിച്ചുകിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നു അറിയിച്ചു.
ഇരിണാവ് പോസ്റ്റ് ഓഫിസിലെത്തി പോസ്റ്റ്മാൻ സതീശനിൽ നിന്നു ഫോൺ ഏറ്റുവാങ്ങി. പമ്പ പൊലീസിനുള്ള പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]