
പഴയങ്ങാടി ∙ കുഞ്ഞിനെയുംകൊണ്ട് മകൾ മരണത്തിലേക്കു പോയതിന്റെ ഞെട്ടലിലും വേദനയിലുമാണു വയലപ്രയിലെ റീമയുടെ കുടുംബം. മകളെയും കൊച്ചുമകൻ കൃശിവിനെയും ഓർത്തു വിലപിക്കുകയാണു റീമയുടെ പിതാവ് കുന്നപ്പട
മോഹനൻ. ഏറെക്കാലം പ്രവാസിയായിരുന്ന മോഹനൻ, ഇപ്പോൾ വീടിനു സമീപം തയ്യൽക്കട
നടത്തുകയാണ്. എപ്പോഴും എന്റെ കൂടെയാണ് കണ്ണൻ (കൃശിവ്) ഉണ്ടാകാറുള്ളത്.
രണ്ടുദിവസം മുൻപ് ഉച്ചയ്ക്കു മകൾ ഫോണിൽ വിളിച്ചു പറഞ്ഞു, കുട്ടിയെ കാണാൻ കമൽരാജ് വന്നിട്ടുണ്ടെന്ന്. കുട്ടി എനിക്കൊപ്പം കടയിലായിരുന്നു.
ഞാൻ അവനെയുംകൂട്ടി വീട്ടിലെത്തി.
കമൽരാജ് കുഞ്ഞുമായി പുറത്തുപോയി. കനത്ത മഴയായതിനാൽ വേഗം തിരിച്ചുവന്നു.
കുട്ടിയെ കൊണ്ടുപോകുമെന്ന ഭീഷണി കാരണം മകൾ വല്ലാത്ത പേടിയിലായിരുന്നു. ഭർതൃവീട്ടിൽ അവൾക്ക് എന്നും അവഗണനയും പീഡനവും മാത്രമായിരുന്നു.
ഭർതൃമാതാവിനെക്കുറിച്ച് അവൾ പലതവണ പരാതി പറഞ്ഞിരുന്നു. സഹിക്കവയ്യാതായപ്പോഴാണു കഴിഞ്ഞവർഷം പൊലീസിൽ പരാതി നൽകിയത്.
ഇനിയൊരു പെൺകുട്ടിക്കും എന്റെ മകളുടെ അവസ്ഥയുണ്ടാകരുത്’ – മോഹനൻ വിങ്ങിപ്പൊട്ടി.
വീട്ടുകാർ വിവരമറിഞ്ഞത് ഇന്നലെ പുലർച്ചെ മാത്രം
പഴയങ്ങാടി ∙ ശനിയാഴ്ച അർധരാത്രി റീമ കുഞ്ഞുമായി പുഴയിൽ ചാടിയ സമയത്തു വേലിയിറക്കമായതിനാൽ വെള്ളം കുറവായിരുന്നു. ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി. പുലർച്ചെ ഒന്നരയോടെ പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസംഘവുമെത്തി.
പക്ഷേ, ഫലമുണ്ടായില്ല. റീമയെത്തിയ സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്.
വീടിന്റെ മുകൾനിലയിലായിരുന്ന മാതാപിതാക്കൾ റീമ സ്കൂട്ടറുമായി പോകുന്നത് അറിഞ്ഞില്ല.
ഇന്നലെ രാവിലെ ഏഴിന് അടുത്ത ബന്ധു ഫോണിൽ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്. മാതാപിതാക്കൾ താഴെ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പൊലീസെത്തി പരിശോധിച്ചപ്പോൾ ആത്മഹത്യക്കുറിപ്പും ഫോണും ലഭിച്ചു.
ഇന്നലെ രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണു സമീപത്തെ റെയിൽവേ പാലത്തിനു സമീപം റീമയുടെ മൃതദേഹം കണ്ടെത്തിയത്. പക്ഷേ, ഇന്നലെ രാത്രിവരെ തിരഞ്ഞെങ്കിലും കൃശിവ് രാജിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ആത്മഹത്യക്കുറിപ്പും ഫോണും ലഭിച്ചു
റീമയുടെ ആത്മഹത്യക്കുറിപ്പു വീട്ടിൽനിന്നു കണ്ടെത്തി.
ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭർത്താവ് കമൽരാജിന്റെയും മാതാവിന്റെയും പീഡനംമൂലമാണു ജീവനൊടുക്കുന്നതെന്നു കുറിപ്പിലുള്ളതായാണു സൂചന. മരണത്തിനുത്തരവാദികൾ ഇവർ രണ്ടുപേരുമാണെന്ന സന്ദേശം റീമയുടെ ഫോണിൽനിന്നും കണ്ടെത്തി. റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്.
ശനിയാഴ്ച മാതാപിതാക്കൾ വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാൻപോയ ശേഷം രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്.
പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാൻ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയിൽ ചാടുകയായിരുന്നു.
രാത്രിതന്നെ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാവിലെ 8.30ന് ആണു റീമയുടെ മൃതദേഹം കണ്ടെത്തിയത്. കൃശിവ് രാജിനെ കണ്ടെത്താനായില്ല.
2015ൽ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവർഷം മാർച്ചിൽ കണ്ണപുരം പൊലീസിൽ റീമ ഗാർഹികപീഡന പരാതി നൽകിയിരുന്നെന്നു പിതാവ് കുന്നപ്പട
മോഹനൻ പറഞ്ഞു. ‘ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ക്രൂരപീഡനമാണു മരണത്തിനു കാരണം.
മാസങ്ങൾക്കു മുൻപ് ഒരു ജോലി ശരിയായി റീമ വിദേശത്തു പോയി.
പക്ഷേ, കമൽരാജിന്റെ ഭീഷണികാരണം തിരികെ വരേണ്ടിവന്നു. ഈയിടെ നാട്ടിലെത്തിയ കമൽരാജ് രണ്ടുദിവസം മുൻപു വീട്ടിൽവന്ന്, ഞായറാഴ്ച (ഇന്നലെ) മകനെ കൊണ്ടുപോകുമെന്നും നീ പോയി ചത്താലും പ്രശ്നമില്ലെന്നും പറഞ്ഞു. കുട്ടിയെ കൊണ്ടുപോകുമെന്നു മുൻപും പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇത് അവളെ മാനസികമായി തകർത്തു’ – മോഹനൻ പറഞ്ഞു.പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു റീമ. പോസ്റ്റ്മോർട്ടം നടത്തി.
മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അമ്മ: എം.വി.രമ, സഹോദരി: രമ്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]