
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹാൻഡിലിൽ പാമ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഴയങ്ങാടി∙ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹാൻഡിലിൽ പാമ്പ്. യാത്രികൻ ഭാഗ്യം കൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സൂപ്പർമാർക്കറ്റ് ജീവനക്കാരനായ എസ്.വി.ആരിഫിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഹാൻഡിലിൽ നിന്ന് പാമ്പിനെ കണ്ടതോടെ ഭയന്നുപോയെങ്കിലും സംയമനം പാലിച്ച് ബൈക്ക് നിർത്തുകയായിരുന്നു. കുളങ്ങര പളളിക്ക് സമീപത്തെ റോഡിൽ എത്തിയപ്പോഴാണ് സംഭവം. വണ്ടി നിർത്തിയതോടെ ബൈക്കിൽ നിന്ന് പാമ്പ് (ചേര) റോഡിലേക്ക് ഇഴഞ്ഞുനീങ്ങി.