കണ്ണൂർ∙ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യു.പി അർജുന്റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിന് നേരെ ബോംബേറ് നടന്നത്.
ഉഗ്ര വലിപ്പമുള്ള ബോംബ് വീട്ടിന്റെ വരാന്തയിലാണ് പതിച്ചതെങ്കിലും ബോംബ് പൊട്ടിയില്ല. സംഭവ സമയം അർജുനും ഭാര്യയുംമക്കളും വീട്ടിലുണ്ടായിരുന്നു.
ബോംബ് പൊട്ടിയിരുന്നെങ്കിൽ വീട് തന്നെ തകർന്ന് വൻ ദുരന്തം നടന്നേനെ.
അത്രയും വലിപ്പമുള്ള സ്റ്റീൽ ബോംബാണിതെന്ന് പോലീസ് പറഞ്ഞു. നിർവ്വീര്യമാക്കുമ്പോൾ ഉഗ്രസ്ഫോടനം നടന്നത് പൊലീസിനെ ഞെട്ടിച്ചു.
മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ എത്തിയ
രണ്ടുപേർ ആണ് ബോംബ് എറിഞ്ഞതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൂത്തുപറമ്പ് അസി പോലീസ് കമ്മീഷണർ സിബി ടോം , കണ്ണവം സി.ഐ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ചെറുവാഞ്ചേരി മേഖലയിലെ സി.സി ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

