
ഗൃഹനാഥനെ വെടിവച്ചു കൊന്ന സന്തോഷ് പൊലീസിനോട് പറഞ്ഞു, ‘ഞാനെല്ലാം പറയാം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാതമംഗലം ∙ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ചെന്ന വാർത്ത നാടിനു ഞെട്ടലായി. വ്യാഴം വൈകിട്ട് 7ന് കൈതപ്രം വായനശാല ഗ്രൗണ്ടിനു സമീപത്തെ പുതുതായി നിർമിക്കുന്ന വീടിനു സമീപത്തുനിന്നാണ് ശബ്ദം കേട്ടത്. പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികൾ കരുതിയത്. എന്നാൽ, വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്.
നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞു പരിയാരം പൊലീസ് എത്തി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് വീടിനുള്ളിൽ ഒളിച്ചുനിന്ന സന്തോഷിനെ പിടികൂടിയത്.
മദ്യലഹരിയിലായിരുന്ന സന്തോഷ്, പിടിയിലാകുമ്പോൾ ‘ഞാനെല്ലാം പറയാം’ എന്നു പൊലീസിനോടു പറയുന്നുണ്ടായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടില്ല. രണ്ടുമാസം മുൻപ് വ്യക്തിപരമായ പ്രശ്നത്തിൽ രാധാകൃഷ്ണൻ സന്തോഷിനെതിരെ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു പലപ്പോഴും സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. സംഭവമറിഞ്ഞ് കൈതപ്രത്ത് ജനം തടിച്ചുകൂടി.
മാതമംഗലം കൈതപ്രത്ത് നിർമാണം നടക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. മാതമംഗലം പുനിയങ്കോട് സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. പെരുമ്പടവ് അടുക്കത്തെ എൻ.കെ.സന്തോഷിനെ പരിയാരം പൊലീസ് സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിൽ അംഗമാണു സന്തോഷ്. ഇവർ തമ്മിൽ നേരത്തേയുള്ള പ്രശ്നങ്ങളാണു കൊലപാതകകാരണമെന്നു പറയുന്നു. നേരത്തേ, രാധാകൃഷ്ണൻ സന്തോഷിനെതിരെ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു.
വെടിയൊച്ച കേട്ടെത്തിയ നാട്ടുകാർ വരാന്തയിൽ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ രാധാകൃഷ്ണനെ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലാണു വെടിയേറ്റത്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ. മക്കൾ വിദ്യാർഥികളായ അർപ്പിത്, അമർനാഥ്.