
കണ്ണൂർ ജില്ലയിൽ ഇന്ന് (21-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുസ്തക പ്രകാശനം നാളെ: പയ്യന്നൂർ ∙വിദ്യാഭ്യാസ പ്രവർത്തകൻ പി.പ്രേമചന്ദ്രൻ രചിച്ച ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാറും നാളെ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 3ന് ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ ഡോ.ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വോളിബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും
പയ്യന്നൂർ ∙ വെറ്ററൻ സ്പോർട്സ് ഫോറം വെറ്ററൻ വോളിബോൾ ടൂർണമെന്റ് കണ്ടോത്ത് നഗരസഭാ സ്റ്റേഡിയത്തിൽ ഇന്ന് തുടങ്ങും. വൈകിട്ട് 3ന് സായി കോച്ച് ടി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 23ന് 4ന് ഫൈനൽ മത്സരം നടക്കും.
ധനസഹായ വിതരണം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള ധനസഹായ വിതരണം നാളെ രാവിലെ 11 ന് ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിൽ നടക്കും. ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ വിതരണ ഉദ്ഘാടനം നിർവഹിക്കും. 0497 271 2549.
വിചാരണക്കേസ് തീയതി മാറ്റി
കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ നമ്പർ ആറ് (വടക്കെക്കളം) കാര്യാലയത്തിൽ നാളെ നടത്താനിരുന്ന എല്ലാ വിചാരണക്കേസുകളും മേയ് 17ലേക്ക് മാറ്റിവച്ചതായി സ്പെഷൽ തഹസിൽദാർ (എൽആർ) അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ബജറ്റ്
ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക ബജറ്റ് അവതരണത്തിനുള്ള പ്രത്യേക യോഗം നാളെ രാവിലെ 11ന് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ ചേരും. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ബജറ്റ് അവതരിപ്പിക്കും.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂർ ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രം, തലശ്ശേരി കടവത്തൂർ കുറൂളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. www.malabardevaswom.kerala.gov.in
താൽക്കാലിക നിയമനം
സി.എച്ച്.സി കീഴ്പ്പള്ളിയിൽ സാായഹ്ന ഒ.പിയിലേക്ക് ഡോക്ടറെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 25 ന് രാവിലെ 11 ന് കലക്ടറേറ്റിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. 0490 2455111
ഓഫിസ് ഉപകരണ വിതരണം 25 ന്
ധർമടം നിയോജക മണ്ഡലത്തിലെ 12 വില്ലേജ് ഓഫിസുകൾക്ക് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഓഫിസ് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ എന്നിവയുടെ വിതരണം 25 ന് രാവിലെ 11 ന് പിണറായി കൺവൻഷൻ സെന്ററിൽ നടക്കും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും.
ഇൻസ്ട്രക്ടർ ഒഴിവ്
മാടായി ഗവ.ഐ.ടി.ഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ) ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. 25 ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. 04972876988
ലാബ് ടെക്നിഷ്യൻ നിയമനം
മട്ടന്നൂർ∙ ഗവ. ആശുപത്രിയിൽ ആശുപത്രി നിർവഹണ സമിതിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് 24നു രാവിലെ 11ന് മട്ടന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. യോഗ്യത: ഡിഎംഎൽടി, ബിഎസ്സി എംഎൽടി. പാരാമെഡിക്കൽ റജിസ്ട്രേഷൻ നിർബന്ധം.
ഫിസിയോതെറപ്പിസ്റ്റ് ഒഴിവ്
അങ്ങാടിക്കടവ്∙ പിഎച്ച്സിയിൽ ഫിസിയോതെറപ്പിസ്റ്റ് ഒഴിവിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 24 ന് 11 ന് അയ്യൻകുന്ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.