മാട്ടൂൽ ∙ പഞ്ചായത്തിലെ സെൻട്രൽ സ്ട്രീറ്റ് നമ്പർ 23 സിയിലെ സി.എം.കെ.അഫ്സത്തിന്റെ വീട്ടിൽനിന്ന് 20പവനും 6 ലക്ഷം രൂപയും കവർന്ന് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.ഒക്ടോബർ 15ന് വൈകിട്ട് വീട് പൂട്ടി സമീപത്തെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലും അടുക്കള ഭാഗത്തെ വാതിൽ തുറന്ന നിലയിലുമായിരുന്നു.
മുറികളിലെ അലമാരയിലും മേശയിലുമാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്.
താക്കോൽ ഉപയോഗിച്ച് തന്നെയാണ് മേശയും അലമാരയും തുറന്നത്.കവർച്ചയ്ക്കു ശേഷം താക്കോലുകൾ നേരത്തേ ഉണ്ടായിരുന്ന സ്ഥലത്തുതന്നെ വച്ചിരുന്നു. പഴയങ്ങാടി പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് അഫ്സത്തിന്റെ കുടുംബം പറയുന്നത്.
മോഷ്ടക്കാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി.എം.കെ.അഫ്സത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.വീടും പരിസരവും കൃത്യമായി അറിയുന്നവരാണ് കവർച്ച നടത്തിയതെന്നും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നുമാണ് ആക്ഷേപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

