ചെറുപുഴ ∙ഒറ്റ രാത്രി കൊണ്ടു കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് 300 മൂട് ചേമ്പും 3 തെങ്ങുകളും. കോക്കടവിലെ കർഷകനായ കെ.സി.തോമസിന്റെ ചേമ്പും തെങ്ങുമാണു കൂട്ടമായി എത്തിയ കാട്ടുപന്നികൾ കുത്തി നശിപ്പിച്ചത്.
വീട്ടിലെ ആവശ്യത്തിനും വിൽപനയ്ക്കുമായാണു തോമസ് ഇത്തവണ ചേമ്പ് കൃഷി കൂടുതൽ ചെയ്തത്. സാധാരണ കാട്ടുപന്നികൾ കൃഷിയിടത്തിൽ കയറിയാൽ കുറച്ചു കൃഷി നശിപ്പിച്ച ശേഷം തിരികെ പോകുകയാണു പതിവ്.
എന്നാൽ തന്റെ കൃഷിയിടത്തിൽ കയറിയ കാട്ടുപന്നികൾ മുഴുവൻ ചേമ്പും കുത്തി നശിപ്പിച്ച ശേഷമാണു തിരികെപ്പോയതെന്നു തോമസ് പറഞ്ഞു. ഇതിനു പുറമെ കൊല്ലാടയിലെ കുഞ്ഞിവീട്ടിൽ രാഘവൻ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്ത 60ൽ ഏറെ ഏത്തവാഴകളും കാട്ടുപന്നികൾ നശിപ്പിച്ചു.
വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിച്ച കർഷകനു നഷ്ടപരിഹാരം നൽകുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കുമെന്നു കൃഷിയിടം സന്ദർശിച്ച ചെറുപുഴ അസി.കൃഷി ഓഫിസർ സുരേഷ് കുറ്റൂർ പറഞ്ഞു. വന്യമൃഗങ്ങൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുമ്പോഴും ഇവയെ വെടിവച്ചു കൊല്ലാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

