പാനൂർ ∙ യുഡിഎഫ് സ്ഥാനാർഥിയെ വീട്ടിൽ കയറി എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയതായി പരാതി. ചൊക്ലി ഗ്രാമ പഞ്ചായത്തിൽ കുറ്റിയിൽ പീടിക വാർഡ് ഏഴിൽ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ച പി.ടി.കെ.റഫ്ഷാനയാണ് ചൊക്ലി പൊലീസിൽ പരാതി നൽകിയത്.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് പിതാവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
പാനൂർ ബ്ലോക്കിൽ മേനപ്രം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉദയൻ, ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ.രാഗേഷ് എന്നിവരാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. സ്ഥാനാർഥിത്വം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
‘ഇപ്പോൾ ഞങ്ങൾ വന്നു പറഞ്ഞു. പിന്നീട് സംഭവിക്കുന്നതിനെ തടുക്കാൻ ഞങ്ങൾക്ക് കഴിയില്ല’– എന്നും ഭീഷണിപ്പെടുത്തി.
ഹൃദ്രോഗിയായ പിതാവ് റഷീദ് ഭയത്തിലും മാനസിക സമ്മർദത്തിലുമാണ്.
തനിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടെന്നും റഫ്ഷാന ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

