∙ജില്ലാ കലോത്സവം കാണാൻ കണ്ണൂരിലെത്തണമെന്നു കടന്നപ്പള്ളി ജിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി ലക്ഷ്മിക മനോജിനോട് അധ്യാപിക കെ.പി.പ്രേമലത പറഞ്ഞപ്പോൾ വലിയൊരു സർപ്രൈസ് ഒളിഞ്ഞിരിക്കുന്ന കാര്യം അവൾ അറിഞ്ഞില്ല. ഉദ്ഘാടനവേദിയിൽ ലക്ഷ്മികയെ സ്റ്റേജിലേക്കു ക്ഷണിച്ചതും അവളെഴുതിയ ‘നിലാവിനെ പ്രണയിച്ച പെൺകുട്ടി’ എന്ന കുട്ടിക്കഥ സബ് കലക്ടർ എഹ്തെദ മുഫസിറിനു കൈമാറിയതും അവൾക്കു സ്വപ്നതുല്യമായി.
കഥാസമാഹാരം സബ് കലക്ടർ വിശിഷ്ട വ്യക്തികൾക്കു സമ്മാനിച്ചു.
കഴിഞ്ഞ മാർച്ചിലാണ് ലക്ഷ്മികയുടെ കഥ പ്രസിദ്ധീകരിച്ചത്.
മാടായി സമഗ്ര ശിക്ഷ കേരളയിലെ അധ്യാപിക എൻ.ജെ.ജയന്തിയും പ്രധാനാധ്യാപകൻ കെ.കെ.സുരേഷും കഥയ്ക്ക് ആമുഖവും എഴുതി. പുതിയ കഥയുടെ പണിപ്പുരയിലാണ് ലക്ഷ്മികയിപ്പോൾ.
പിലാത്തറ വിളയാങ്കോട്ടെ കെ.പി.മനോജിന്റെയും എം.കെ.അനിജയുടെയും മകളാണ്. സഹോദരി– അമലേന്ദു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

