കണ്ണൂർ ∙ തിരഞ്ഞെടുപ്പു ചൂടിലാണു നാട്. കലോത്സവ വേദിയിലാകട്ടെ സിലക്ഷൻ ചൂടും.
തദ്ദേശസ്ഥാപനങ്ങളിലേക്കാണു സ്ഥാനാർഥികളുടെ സിലക്ഷനെങ്കിൽ സംസ്ഥാന കലോത്സവത്തിലേക്കുള്ള സിലക്ഷനാണു വേദികളിൽ. നാട്ടിലെ സ്ഥാനാർഥി നമ്മെ കാണാനെത്തുമ്പോൾ ഇവിടെ മത്സരാർഥിയെ കാണാൻ അങ്ങോട്ടെത്തണമെന്നാണു വ്യത്യാസം.
ആവേശത്തിനും മത്സര മൂഡിനൊന്നും മാറ്റമില്ല.സ്ഥാനാർഥികളെപ്പോലെ മത്സരാർഥികളും തിരക്കിലാണ്, ചിലപ്പോഴൊക്കെ സമ്മർദത്തിലും. പക്ഷേ, കാണാനെത്തുന്ന കാണികൾക്കു മുന്നിൽ അവർ അതെല്ലാം മറക്കും.
വിധി പറയാനിരിക്കുന്നവർക്കു മുന്നിൽ ആടിയും പാടിയും വാദ്യോപകരണങ്ങൾ വായിച്ചും വാചകക്കസർത്തു നടത്തിയും മിടുക്കു കാണിക്കും.
സ്ഥാനാർഥിക്കൊപ്പമുള്ളതു പോലെ ഇവിടെ വേദികൾക്കരികിലും അണികളെ കാണാം. അതിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും നാട്ടുകാരുമെല്ലാമുണ്ടാകും. കലോത്സവം ഇന്നലെ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ ഉദ്ഘാടനം ചെയ്തു.
ഡിഡിഇ ഡി.ഷൈനി അധ്യക്ഷയായി. നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരി വിമുക്ത പ്രതിജ്ഞയും ഡിഡിഇ ചൊല്ലിക്കൊടുത്തു.
സിനിമ, സീരിയൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി.
ജില്ലാ സാമൂഹിക നീതി ഓഫിസർ പി.ബിജു, എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ ഇ.സി.വിനോദ്, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ കെ.സി.സുധീർ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.കെ.പി.രാജേഷ്, ഹയർ സെക്കൻഡറി അസി.കോഓർഡിനേറ്റർ ബി.സ്വാതി, കണ്ണൂർ നോർത്ത് എഇഒ ഇബ്രാഹിം കുട്ടി രയരോത്ത്, എച്ച്എം ഫോറം കൺവീനർ പി.പി.സുബൈർ, സ്കൂൾ പ്രധാനധ്യാപിക കെ.ജ്യോതി, സ്വീകരണ കമ്മിറ്റി കൺവീനർ കെ.ടി.സാജിദ് എന്നിവർ പ്രസംഗിച്ചു.
തിരിച്ചുപിടിച്ചു,സംസ്ഥാനത്തേക്കുള്ള സീറ്റ്
രിഫായി ബൈത്തിൽ കൊട്ടിക്കയറി ഹയർസെക്കൻഡറി വിഭാഗം അറബനമുട്ട് മത്സരത്തിൽ കതിരൂർ ജിവിഎച്ച്എസ്എസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2012 മുതൽ മത്സരരംഗത്തുള്ള സ്കൂളിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് ഒരിക്കൽ മാത്രം.
2024ലെ നഷ്ടം ഇത്തവണ വിദ്യാർഥികൾ തിരിച്ചുപിടിച്ചു. 2012 മുതൽ മുർഷിദ് ഇല്ലിക്കലാണു (31) പരിശീലകൻ.
വിദേശത്തായതിനാൽ 5 മാസം മുൻപ് ഓൺലൈനിൽ പരിശീലനം തുടങ്ങി. ഒരു മാസം മുൻപു നാട്ടിലെത്തി, വിദ്യാർഥികളെ പരിശീലിപ്പിച്ചു.
ബഹുദൂരം മുന്നിൽ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് -558
പയ്യന്നൂർ – 534
മട്ടന്നൂർ – 521
മാടായി – 512
പാനൂർ – 511
ജില്ലാ സ്കൂൾ കലോത്സവം: വേദികളിൽ ഇന്ന്
വേദി 1–മുനിസിപ്പൽ എച്ച്എസ്എസ്–കുച്ചിപ്പുഡി
വേദി 2–കലക്ടറേറ്റ് മൈതാനം–നാടകം
വേദി 3–ടൗൺ സ്ക്വയർ–ഇംഗ്ലിഷ് സ്കിറ്റ്
വേദി 4–ടൗൺ ബാങ്ക് ഓഡിറ്റോറിയം–ഗദ്യവായന, പദ്യം ചൊല്ലൽ, കഥ പറയൽ, പദപ്പയറ്റ്
വേദി 5–തളാപ്പ് മിക്സഡ് യുപിഎസ്–പദ്യം ചൊല്ലൽ, പ്രസംഗം(ഇംഗ്ലിഷ്)
വേദി 6–ടൗൺ എച്ച്എസ്എസ്–നങ്ങ്യാർ കൂത്ത്, ചാക്യാർ കൂത്ത്
വേദി 7–സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസ് ഹാൾ–ദേശഭക്തിഗാനം
വേദി 8–സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് ഓഡിറ്റോറിയം–മാർഗംകളി, യക്ഷഗാനം
വേദി 9–ജിവിഎച്ച്എസ്എസ് പയ്യാമ്പലം–കോൽക്കളി
വേദി 10–ട്രെയ്നിങ് സ്കൂൾ ഗ്രൗണ്ട്–പഞ്ചവാദ്യം, മംഗലംകളി
വേദി 11– ശിക്ഷക് സദൻ ഓഡിറ്റോറിയം–തബല, മൃദംഗം, ഗഞ്ചിറ, ഘടം, ട്രിപ്പിൾ ജാസ് വെസ്റ്റേൺ
വേദി 12–ശിക്ഷക് സദൻ മിനി ഹാൾ–പ്രഭാഷണം, ചമ്പു പ്രഭാഷണം, പ്രസംഗം
വേദി 13–ബിആർസി ഹാൾ–പദ്യം ചൊല്ലൽ, കഥാകഥനം
വേദി 14–ടിടിഐ ഹാൾ–പദ്യം ചൊല്ലൽ, അറബിഗാനം
വേദി 15–പൊലീസ് മൈതാനം–പണിയ നൃത്തം, മലപുലയ ആട്ടം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

