ചെറുപുഴ ∙ ചെറുപുഴ പഞ്ചായത്ത് സ്മാർട്ട് കൃഷിഭവൻ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.2 വർഷം മുൻപായിരുന്നു പ്രഖ്യാപനം.സാങ്കേതിക കാരണങ്ങൾ തടസ്സമായെന്നാണ് അധികൃതർ പറയുന്നത്. വിവര സാങ്കേതിക വിദ്യയുടെ കൂടുതൽ സേവനങ്ങൾ കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കുക, കൃഷിഭവനെ കടലാസ് രഹിത ഓഫിസാക്കുക, കൃഷിവകുപ്പ് നടപ്പാക്കുന്ന സേവനങ്ങൾ കാര്യക്ഷമമായും സുതാര്യമായും കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.ഏകജാലക സംവിധാനം, സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കൃഷിഭവനെ മികവുറ്റതാക്കി മാറ്റുക എന്നിവയാണു ലക്ഷ്യമിട്ടത്.
പഞ്ചായത്തിന്റെ വിഭവഭൂപടം തയാറാക്കുക, അടിസ്ഥാന വിവരങ്ങൾ കംപ്യൂട്ടർവൽക്കരിക്കുക, വിള ആരോഗ്യ ക്ലിനിക്കും ബയോഫാർമസിയും കൃഷിഭവനുകളിൽ ഐടി അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, സ്മാർട്ട് കാർഡ് സംവിധാനം, വിപണന സംഭരണ സംവിധാനം, കാർഷിക കർമസേന, അഗ്രോ സർവീസ് സെന്റർ തുടങ്ങിയവയാണു സ്മാർട്ട് കൃഷിഭവൻ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.കെട്ടിട
സൗകര്യം ഇല്ലാത്തതാണു സ്മാർട്ട് കൃഷിഭവൻ പ്രവർത്തനത്തിനു തടസ്സമായി നിൽക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

