
ആലക്കോട്∙ ഇലകൊഴിച്ചിൽ, പൊടിക്കുമിൾ, ഇലപ്പൊട്ട് എന്നീ രോഗങ്ങൾക്ക് പുറമേ മലയോര മേഖലയിൽ റബറിന് പൊട്ടിയൊലിപ്പ് (പാച്ച് കാൻകർ) രോഗവും വ്യാപകമാകുന്നു. വിളക്കന്നൂർ, ചാണോക്കുണ്ട്, തടിക്കടവ്, മീൻപറ്റി, വായാട്ടുപറമ്പ്, വെള്ളാട് തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗം വ്യാപകമായത്.
റബറിന്റെ വേരു മുതൽ മുകൾഭാഗം വരെ പാൽ പൊട്ടി ഒലിക്കുന്നതാണ് രോഗബാധ. ഫൈറ്റോഫ്തോറ എന്ന ഫംഗസ് ആണ് രോഗകാരണം.
തടിയുടെ ഓരോ സ്പോട്ടിലും തുടങ്ങുന്ന പൊട്ടിയൊലിപ്പ് ആഴ്ചകളോളം നീണ്ടുനിൽക്കുന്നു. ഒലിച്ചിറങ്ങുന്ന കറ തൊലിക്കുള്ളിൽ (ബാർക്) ഉറഞ്ഞുകൂടുന്നു.
രോഗം ബാധിക്കുന്ന റബർമരങ്ങൾ മാസങ്ങൾക്കുള്ളിൽ പൂർണമായും നശിക്കുന്നു.
ഇലകൊഴിച്ചിലും മറ്റും ഉൽപാദനത്തെ ആണ് ബാധിക്കുന്നതെങ്കിൽ പാച്ച് കാൻകർ റബർമരത്തെ തന്നെ നശിപ്പിക്കുന്നു. അതിനാൽ രോഗം വ്യാപകമായത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
രോഗത്തെ പ്രതിരോധിക്കാൻ കുമിൾനാശിനിയും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് കർഷകർ പറയുന്നു. വിവിധ രോഗങ്ങളും വിലത്തകർച്ചയും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ റബർകർഷകർക്ക് ഇരുട്ടടി എന്നോണമാണ് പാച്ച് കാൻകർ രോഗം വ്യാപിക്കുന്നത്. ഓരോ വർഷവും രോഗം ബാധിച്ച് നൂറുകണക്കിന് റബറാണ് നശിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]