
ചെറുപുഴ∙ മലയോര പാതയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ നിസ്സംഗത തുടരുന്നു. ചെറുപുഴ മുതൽ ആലക്കോട് പഞ്ചായത്തിലെ കൂടപ്രം വരെയുള്ള ഭാഗം സ്ഥിരം അപകട
മേഖലയായി മാറിയിട്ടു നാളുകൾ ഏറെയായി. എന്നിട്ടും കാര്യക്ഷമമായ ഇടപ്പെടലുകളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.
ഈ ഭാഗത്തു മാത്രം പത്തിലേറെ അപകടമരണം ഇതിനകം നടന്നിട്ടുണ്ട്. ഇതിനുപുറമെ ഒട്ടേറെ ആളുകൾക്ക് അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തു.
മലയോര പാതയിലെ ഇറക്കങ്ങളും കൊടുംവളവുകളും അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് ഒട്ടുമിക്ക അപകടങ്ങൾക്കും പ്രധാന കാരണം.മലയോര പാതയിൽ ഏറ്റവുമധികം അപകടം നടക്കുന്നത് വാണിയംകുന്ന് ഇറക്കത്തിലാണ്.
കഴിഞ്ഞ ദിവസം ചെറുപുഴയിൽ നിന്ന് പാക്കഞ്ഞിക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ അപകടത്തിൽപെട്ടതിനു കാരണം എതിർവശത്തുനിന്ന് വന്ന വാഹനം തെറ്റായ ദിശയിലൂടെ വന്നതാണ്. മലയോര പാതയിലെ ഓവുചാലിൽ മണ്ണ് നിറഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണു ഒഴുകുന്നത്.
ഈ സമയം റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടും. വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രൈവർമാർ തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കും.
ഇതാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്.
പാക്കഞ്ഞിക്കാട് സ്ഥിരം അപകടം ഉണ്ടാകുന്ന ഭാഗത്തെ വീട്ടുകാരും ഭയപ്പാടേയാണ് വീടുകളിൽ കഴിയുന്നത്. ഇപ്പോൾ തന്നെ പത്തിലേറെ വാഹനാപകടങ്ങൾ ഇവിടെ നടന്നു കഴിഞ്ഞു.കാസർകോട് ജില്ലയിൽ നിന്നുമുള്ള നൂറുകണക്കിനു വാഹനങ്ങളാണ് ദിവസവും ചെറുപുഴ വഴി കടന്നുപോകുന്നത്.
എന്നാൽ ഈ ഭാഗത്തുനിന്ന് വാഹനങ്ങളുമായി വരുന്നവർക്ക് അപകടമേഖലയെ കുറിച്ചു അറിയില്ല.
ഇതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്. അപകട
മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാൽ ഇത് ഒരു പരിധി വരെ പരിഹരിക്കാനാകും. ഇതിനുപുറമെ ഓവുചാലിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കി മഴവെള്ളം സുഗമമായി ഒഴുകാനുള്ള സംവിധാനവും ഒരുക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]