
ചിറ്റാരിപ്പറമ്പ് ∙ കനത്ത മഴ തുടരുമ്പോൾ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി വയലുകളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു.
ഇവിടങ്ങളിൽ വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും വ്യാപകമായി കൃഷി നശിച്ചതായി കർഷകർ പറയുന്നു. കളരിക്കലിൽ തൈവച്ചപറമ്പിൽ എം.പി.സിന്ധുവിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതോടെ വീട് അപകടാവസ്ഥയിലായി.
ചിറ്റാരിപ്പറമ്പ് ടൗണിന് സമീപം വാഴയിൽ സുശീലയുടെ വീടിനു മുകളിലേക്ക് തെങ്ങുവീണ് കോൺക്രീറ്റിന്റെ ഒരുഭാഗം തകർന്നു. കനത്ത മഴയിൽ കൈച്ചേരി പാലം ഒലിച്ചുപോയതോടെ തൊടീക്കളം മൊടോളി ഭാഗത്തുനിന്നു കൈച്ചേരിയിലേക്ക് വരുന്ന കാൽനട യാത്രക്കാർക്ക് വീണ്ടും ദുരിതം.
കഴിഞ്ഞ വർഷത്തെ ശക്തമായ മലവെള്ളപ്പാച്ചിലിൽ കോൺക്രീറ്റ് പാലം ഒഴുകിപ്പോയതോടെ നാട്ടുകാർ ഉണ്ടാക്കിയ മരപ്പാലമാണ് കഴിഞ്ഞ ദിവസം ഒഴുകിപ്പോയത്. കോൺക്രീറ്റ് പാലം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്.
അടിയന്തരമായി പാലം നിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 500 മീറ്റർ ദൂരംകൊണ്ട് കൈച്ചേരി മെയിൻ റോഡിൽ എത്തുന്ന തൊടീക്കളം നിവാസികൾക്ക് ഇനി നാലും അഞ്ചും കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം.
ചിറ്റാരിപ്പറമ്പ് സ്കൂളിൽ പോകുന്ന വിദ്യാർഥിക്കും വലിയ പ്രതിസന്ധിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]