
പരിയാരം ∙ വിവിധ ചികിത്സാ പദ്ധതികൾക്കായി ചെലവഴിച്ച വകയിൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് 5 കോടി രൂപ സർക്കാർ അനുവദിച്ചു.
കാരുണ്യ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ സർക്കാരിന്റെ ചികിത്സാപദ്ധതികളിൽ പരിയാരം ഗവ. മെഡിക്കൽ കോളജിനു 150 കോടി രൂപയോളം ലഭിക്കാനുണ്ട്.
ഇതോടെ ആശുപത്രികളിൽ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം നടത്തുന്ന വിവിധ കമ്പനികൾ ഇന്നു മുതൽ ശസ്ത്രക്രിയകൾക്കു ആവശ്യമായ ഉപകരണങ്ങൾ വിതരണം നടത്താൻ സാധിക്കുകയില്ലെന്നു കാണിച്ചു പരിയാരത്തെ കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് നോട്ടിസ് നൽകിയിരുന്നു.ഇവയുടെ വിതരണം നിലച്ചാൽ സാധാരണക്കാരുടെ ശസ്ത്രക്രിയ പ്രതിസന്ധിയിലാകുമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ആശുപത്രിയിലെ വികസന സൊസൈറ്റിയുടെ കീഴിലെ ന്യായവില മരുന്നു വിതരണ കേന്ദ്രങ്ങളിലേക്കാണു മരുന്നു കമ്പനികൾ ചികിത്സാ ഉപകരണങ്ങൾ നൽകുന്നത്.സർക്കാരിന്റെ വിവിധ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെനിന്നാണു രോഗികൾക്കു വിതരണം നടത്തുക. സർക്കാർ പദ്ധതികൾക്കുള്ള പണം കുടിശികയായതോടെ മരുന്നുകമ്പനിക്ക് പണം നൽകാത്തതായിരുന്നു പ്രതിസന്ധി.ഇടക്കാല ആശ്വാസമായി 5 കോടി രൂപ അനുവദിച്ചതു രോഗികൾക്കും ആശ്വാസമായി.
റിക്കോർഡ് വിഭാഗം ഓഫിസിന്റെ അടിത്തറ തകർന്നു
പരിയാരം∙ കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ റിക്കോർഡ് വിഭാഗം ഓഫിസിന് മരം ഉപയോഗിച്ചു നിർമിച്ച അടിത്തറ തകർന്നു. ഓഫിസിൽ കയറിയ ജീവനക്കാരൻ തറയിൽ ചവിട്ടിയപ്പോൾ തകർന്നു കാൽ താഴോട്ട് താഴുകയായിരുന്നു.
മറ്റു ജീവനക്കാർ ഉടൻ പിടിച്ചു മാറ്റിയതിനാൽ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.കാർഡിയോളജി കെട്ടിടത്തിന്റെ താഴത്തെ നിലയിൽനിന്നു മരം ഉപയോഗിച്ച് അശാസ്ത്രീയമായി തട്ടടിച്ചാണു റിക്കാർഡ് വിഭാഗം ഓഫിസ് പണിതത്.ഒട്ടേറെപ്പേർ ആശ്രയിക്കുന്ന ഓഫിസിന്റെ അടിത്തറ തകർന്നത് ആശങ്കയുയർത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]