
കണ്ണൂർ ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അസി. പ്രഫസർ നിയമനം
ഇരിട്ടി∙ മഹാത്മാഗാന്ധി കോളജിൽ ബിഎസ്സി കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്കു നിയമനത്തിനു കൂടിക്കാഴ്ച മേയ് 5 ന് കോളജ് ഓഫിസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോറം, ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ 30 ന് 3 ന് മുൻപ് കോളജ് ഓഫിസിൽ ഹാജരാക്കണം.
അപേക്ഷാ ഫോറത്തിന്റെ മാതൃക കോളജ് വെബ്സൈറ്റിൽ (www.mgcollege.ac.in) ലഭ്യമാണ്. അപേക്ഷകർ കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്ട്രേഷൻ നടത്തിയവർ ആയിരിക്കണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. കൂടിക്കാഴ്ച സമയക്രമം – ഫിസിക്സ്: 10.00, മാത്തമാറ്റിക്സ്: 10.30, കെമിസ്ട്രി: 11.00, കൊമേഴ്സ്: 11.30, മാനേജ്മെന്റ് സ്റ്റഡീസ്: 12.30.
അപേക്ഷ ക്ഷണിച്ചു
കാങ്കോൽ∙ കുണ്ടയംകൊവ്വൽ താഴെകുറുന്ത് പയ്യാടക്കത്ത് തറവാട് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ തറവാട്ടംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നു. 25നകം അപേക്ഷകൾ സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം എത്തിക്കണം. ഫോൺ: 98477 19317, 9895408406.
ചെസ് ടൂർണമെന്റ് 27ന്
പയ്യന്നൂർ∙ കണ്ടോത്ത് ചെസ് കുടുംബം ചെസ് ടൂർണമെന്റ് 27ന് കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.യു.രാധാകൃഷ്ണൻ, കൺവീനർ ശിവസ്വാമി വണ്ണാടിൽ, വി.കെ.പ്രസന്ന, ഗംഗാധരൻ മേലേടത്ത്, കെ.പി.ശ്രീധരൻ, വി.പി.രാജീവൻ എന്നിവർ അറിയിച്ചു. 15 വയസ്സിനു താഴെയും മുതിർന്നവർക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടായിരിക്കും. 50000 രൂപ കാഷ് പ്രൈസും 40ലധികം ട്രോഫികളും സമ്മാനമായി നൽകും. 27ന് രാവിലെ 10ന് നഗരസഭാ അധ്യക്ഷ കെ.വി.ലളിത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ടി.ഐ.മധുസൂദനൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.
പാചക മത്സരം മേയ് 6 ന്
കണ്ണൂർ ∙ ഭക്ഷണപ്രേമികളുടെയും പാചക വിദഗ്ധരുടെയും സൗഹൃദ കൂട്ടായ്മയായ മലബാർ അടുക്കള മേയ് 6 ന് ഉച്ചയ്ക്ക് 1 ന് മാഹി ലോറൽ ഗാർഡനിൽ ചക്ക–മാങ്ങ പാചക മത്സരം നടത്തും. ചക്കയും മാങ്ങയും ഉപയോഗിച്ചുള്ള വിഭവങ്ങളുടെ പാചക മത്സരത്തോടൊപ്പം കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും നടത്തും. നിയമസഭ സ്പീക്കർ എ.എൻ ഷംസീർ, ഷാഫി പറമ്പിൽ എം.പി, മലബാർ അടുക്കള ഗ്ലോബൽ ചെയർമാൻ മുഹമ്മദലി ചാക്കോത്ത് തുടങ്ങിയവർ മുഖ്യാഥിതികളാകും. പ്രവേശനം സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. മാങ്ങയുടെ പുഡ്ഡിങ് നിർമിക്കുന്നത് 7356947239 അല്ലെങ്കിൽ 9074295694 എന്ന നമ്പറിലേക്ക് വിഡിയോ അയക്കണം. 25 ന് മുൻപായി റജിസ്റ്റർ ചെയ്യണമന്ന് ഫാസില ഇഖ്ബാൽ, വഹീദ നിസാർ, ജുമൈല മുത്തലിബ്, മിസ്രിയ്യ ആഷിഖ് എന്നിവർ പറഞ്ഞു.
കരോക്കെ ഗാനാലാപന മത്സരം 26ന്
എരുവട്ടി∙സൗഹൃദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 26നു വൈകിട്ട് 4 മുതൽ ജില്ലാതല കരോക്കെ (വയലാർ, ഒഎൻവി, പി.ഭാസ്കരൻ എന്നിവർ രചിച്ച സിനിമ ഗാനങ്ങളുടെ) ഗാനാലാപന മത്സരം കാപ്പുമ്മലിൽ നടക്കും. 15 വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ നൽകും. 94972 87810, വാട്സാപ് നമ്പർ – 79078 43154.
വോളിബോൾ ടൂർണമെന്റ് നാളെ മുതൽ
വെള്ളോറ∙ വെള്ളോറ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് നാളെമുതൽ 23 വരെ ടിഎംഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. നാളെ വൈകിട്ട് 6.30ന് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല ഉദ്ഘാടനം ചെയ്യും. പി.വി.നാരായണൻ അധ്യക്ഷനാകും. 23ന് രാത്രി 8ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. മുൻ ദേശീയ വോളിബോൾ താരം ടി.പി.ചന്ദ്രശേഖരൻ പങ്കെടുക്കും.
കോടിയേരി ബാലകൃഷ്ണൻ സ്മാരക സെവൻസ് ഫുട്ബോൾ ഇന്നു മുതൽ
തലശ്ശേരി ∙ വിദേശ താരങ്ങൾ ഉൾപ്പെടെ അണിനിരക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക സ്വർണക്കപ്പിനു വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് എരഞ്ഞോളി ചുങ്കം കുണ്ടാഞ്ചേരി കുഞ്ഞിരാമൻ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. വൈകിട്ട് 7നു മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്. ‘സേ നോ ടു ഡ്രഗ്സ് മൂവ് ടു സ്പോർട്സ്’ എന്നതാണ് ടൂർണമെന്റിന്റെ സന്ദേശം. മേയ് 4 വരെയാണ് ടൂർണമെന്റ്. ശാസ്താ മെഡിക്കൽസ് തൃശൂർ ഉദ്ഘാടന മത്സരത്തിൽ എഫ്സി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടും. വിജയികൾക്ക് സ്വർണ കപ്പിനൊപ്പം ഒരു ലക്ഷം രൂപ കാഷ്പ്രൈസും റണ്ണേഴ്സ് അപ്പിന് കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രോഫിയും അര ലക്ഷം രൂപയും നൽകും. എരഞ്ഞോളി സ്പോർട്സ് അക്കാദമിയാണ് മത്സര സംഘാടകർ. 8000 പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് സജ്ജമാക്കിയത്.
ദിവസവും വൈകിട്ട് 7നു മത്സരം ആരംഭിക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, റിയൽ എഫ്സി തെന്നല, ഉദയപറമ്പിൽ പീടിക, എഫ്സി കൊണ്ടോട്ടി, മെഡിഗാഡ് അരീക്കോട്, ഫിഫ മഞ്ചേരി, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത്, കെആർഎസ്സി കോഴിക്കോട്, സോക്കർ ഷൊർണ്ണൂർ, സബൻ എഫ്സി കോട്ടയ്ക്കൽ, അൽ മദീന ചെർപ്പുളശ്ശേരി, ഫിറ്റ്വെൽ കോഴിക്കോട്, കെഎഫ്സി കാളികാവ്, റോയൽ ട്രാവൽസ് എഫ്സി കോഴിക്കോട്, ഹണ്ടേഴ്സ് കൂത്തുപറമ്പ്, ടൗൺ സ്പോർട്സ് ക്ലബ് വളപട്ടണം, അഭിലാഷ് എഫ്സി കുപ്പോത്ത് എന്നിവരാണ് പങ്കെടുക്കുന്ന മറ്റു ടീമുകൾ.
ചേംബർ ഓഫ് കൊമേഴ്സിന്റെ ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ
കണ്ണൂർ ∙ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ 28 വരെ വൈകിട്ട് 6 ന് കണ്ണൂർ പൊലീസ് ടർഫിൽ നടക്കും. ജില്ലാ പൊലീസ് കമ്മിഷണർ.പി.നിഥിൻ രാജ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, നിക്ഷാൻ ഇലക്ട്രോണിക്സ് എംഡി എം.എം.വി.മൊയ്തു, സന്തോഷ് ട്രോഫി താരം ബിനീഷ് കിരൺ എന്നിവർ മുഖ്യാഥിതികളാവും.
നാളെ ഉദ്ഘാടന മത്സരത്തിൽ നിക്ക്ഷാൻ ഇലക്ട്രോണിക്സ് കണ്ണൂർ എബിസി സെയിൽസ് കോർപറേഷൻ കണ്ണൂരുമായി ഏറ്റുമുട്ടും. തുടർന്നുള്ള ദിവസങ്ങളിൽ കോളജ് ഓഫ് കൊമേഴ്സ്, മറിയ ഗ്രൂപ്പ് , ടോപ് കൺസ്ട്രക്ഷൻ ഇരിട്ടി , ഡയമണ്ട് പെയിന്റ്സ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, അബ്ദുൽ സത്താർ തുടങ്ങിയ ടീമുകൾ മത്സരിക്കും. കച്ചവട രംഗത്ത് വ്യാപാരികൾ നിത്യേന അനുഭവിക്കുന്ന പിരിമുറുക്കവും മാനസിക പ്രയാസങ്ങളും ലഘൂകരിക്കുകയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ടി.കെ.രമേശ് കുമാർ ട്രഷറർ കെ.നാരായണൻകുട്ടി , ഡയറക്ടർമാരായ ദിനേശ് ആലിങ്ങൽ, ഹനീഷ് കെ.വാണിയങ്കണ്ടി, ഇ.കെ.അജിത്കുമാർ എന്നിവർ പറഞ്ഞു.
ഫുട്ബോൾ ടൂർണമെന്റ്
പാറപ്രം∙ യുനൈറ്റ്ഡ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും. വൈകിട്ട് 5ന് പിണറായി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഭാവിഷ് ഉദ്ഘാടനം ചെയ്യും. 16 ടീമുകളാണു പങ്കെടുക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ഫ്രീഫയർ കണ്ണൂർ, യുവധാര മാളികപ്പറമ്പിനെ നേരിടും.
മാഹിയിൽ കഥക് ഡാൻസ് ക്ലാസ് ഉദ്ഘാടനം 23ന്
മാഹി ∙ ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലയിൽ ശ്രദ്ധേയമായ കഥക് നൃത്തം മാഹിയിൽ ചുവട് വയ്ക്കുന്നു. അഭിഭാഷകയും നർത്തകിയും ആയ എൻ.കെ.സജ്ന രൂപീകരിച്ച ശിവാംഗി കൾചറൽ സെന്ററിന്റെ കീഴിൽ ആരംഭിക്കുന്ന കഥക് ഡാൻസ് ക്ലാസ് ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ ഡോ.സുമിത എസ് നായർ നിർവഹിക്കും. മാഹി ആശുപത്രി റോഡിലെ ബിഎൽഎം ടവറിൽ 23ന് രാവിലെ 10.30നു നടക്കുന്ന ചടങ്ങിൽ ലോഗോ പ്രകാശനം ഡോ. വിചിത്ര പാലിക്കണ്ടി നിർവഹിക്കും. ഡോ.കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ അധ്യക്ഷത വഹിക്കും.
ഡസനീയം 23 മുതൽ 27 വരെ
ചിറ്റാരിപ്പറമ്പ് ∙ കണ്ണവം ഹിദായ പത്താം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഡസനീയം 23 മുതൽ 27 വരെ. 23ന് വൈകുന്നേരം 5ന് സമസ്ത നീലഗിരി സെക്രട്ടറി ഷൗക്കത്ത് ബാഖവിയുടെ നേതൃത്വത്തിൽ പ്രസിദ്ധമായ കണ്ണവം വെളുംമ്പത്ത് സിയാറത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, മതപ്രഭാഷണം, ലഹരിബോധവൽക്കരണം, വിദ്യാഭ്യാസ സെമിനാർ, റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്, ഭക്ഷ്യക്കിറ്റ് വിതരണം, ശുചീകരണയജ്ഞം, ബുർദാ ആസ്വാദനം, മദനീയം ആത്മീയ മജ്ലിസ്, നാരിയത്ത് സ്വലാത്ത് വാർഷികം, സമാപന ദിക്റ് ദുആ മജ്ലിസ് തുടങ്ങിയ പരിപാടികൾ നടക്കും.
എസ്എൻ ഇന്റർനാഷനൽ അലമ്നൈ ഇന്ന്
കണ്ണൂർ ∙ കണ്ണൂർ എസ്എൻ കോളജിലെ പൂർവ വിദ്യാർഥികളുടെ രാജ്യാന്തര കൂട്ടായ്മയായ എസ്എൻ ഇന്റർനാഷനൽ അലമ്നൈ സംഗമം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ദുബായ് മെഹ്സിന 4ലെ ന്യൂ ഡോൺ ബ്രിട്ടിഷ് സ്കൂളിൽ നടക്കുമെന്നു സംഘാടക സമിതി ചെയർമാൻ എം.കെ.മുഹമ്മദ് അസാഹിദ് അറിയിച്ചു.
തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് സമ്മർ ക്യാംപ്
കണ്ണൂർ∙തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകളായവരുടെ 15നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ‘വേനൽ വൈബ്’ എന്ന പേരിൽ സമ്മർ ക്യാംപ് നടത്തും. 23, 24 തീയതികളിൽ കൈറോസ് ബർണശേരിയിൽ നടക്കുന്ന ക്യാംപിൽ കുട്ടികളുടെ സാമൂഹിക-മാനസിക വളർച്ചയ്ക്കും സ്വയം തിരിച്ചറിവിനും ഊർജം പകരുന്ന അറിവുകളും അനുഭവങ്ങളും ലഭിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ രവി മതുക്കോത്ത് ഉദ്ഘാടനം ചെയ്യും. ഫോൺ: 95442 62922