
ചക്കരക്കല്ലിൽ 20 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ചക്കരക്കൽ മേഖലയിൽ 20 ഓളം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കോയ്യോട്, പൊക്കൻമാവ്, പാനേരിച്ചാൽ,ഇരിവേരി, കണയന്നൂർ, ആർവി മെട്ട, മിടാവിലോട്, കാവിൻമൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല പ്രദേശത്തുള്ളവർക്കാണ് കടിയേറ്റത്.
ഏതാനും പേരുടെ നില ഗുരുതരമാണ്. മനോരമ മുതുകുറ്റി ലേഖകൻ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. മിംസിൽ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. രാവിലെ 6.30 നാണ് കോയ്യോട് പൊക്കൻമാവിൽ വച്ച് പേപ്പട്ടി ഒരു കുട്ടിയെ കടിച്ചിരുന്നു.
ഇവിടെ നിന്ന് തുടങ്ങി 8 കി. മീറ്റർ പിന്നിട്ടാണ് മുഴപ്പാലയിലുള്ളവരെ കടിച്ചത്. ഈ പ്രദേശത്തിനിടയിലുള്ളവരാണ് കടിയേറ്റവർ എല്ലാവരും. കടിയേറ്റവരെ ഇരിവേരി സിഎച്ച്സി , ജില്ലാ ആശുപത്രി, മിംസ്, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.