
തലശ്ശേരി മണോളിക്കാവ് ഉത്സവത്തിലെ സംഘർഷം: സർക്കാർ നടപടിയിൽ പൊലീസിന്റെ അമർഷം പുറത്ത്
കണ്ണൂർ∙ തിരുവങ്ങാട് ഇല്ലത്തുതാഴെ മണോളിക്കാവ് ഉത്സവത്തിനിടയിൽ ഉണ്ടാകുമായിരുന്ന വലിയ രാഷ്ട്രീയ സംഘർഷം ഒഴിവാക്കിയ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്ഐമാരെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പൊലീസുകാർക്കുള്ള അമർഷം ഒടുവിൽ മറനീക്കി. ആക്രമിക്കപ്പെട്ട
എസ്ഐ വി.വി.ദീപ്തിക്കും ടി.കെ.അഖിലിനും സ്റ്റേഷനിലെ സഹപ്രവർത്തകർ നൽകിയ ഉപഹാരത്തിൽ ‘ചെറുത്തു നിൽപിന്റെ പോരാട്ടത്തിൽ കരുത്തു കാട്ടിയ പ്രിയ സബ് ഇൻസ്പെക്ടർമാർക്ക് തലശ്ശേരി പൊലീസ് സ്റ്റേഷന്റെ സ്നേഹാദര’മെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതിന്റെ പേരിൽ സിപിഎം പ്രവർത്തകരിൽനിന്ന് ക്രൂരമർദനമേറ്റു വാങ്ങേണ്ടി വരികയും അതിനു പിന്നാലെ പാർട്ടിക്കാരെ തൃപ്തിപ്പെടുത്താനായി ഇരയായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്ത സർക്കാരിനോട് പൊലീസുകാർക്കുള്ള അതൃപ്തി വെളിവാക്കുന്നതാണ് യാത്രയയപ്പിൽ നൽകിയ ഉപഹാരത്തിലെ വാചകങ്ങൾ. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മേൽ ഉദ്യോഗസ്ഥരിൽനിന്ന് സമ്മർദമുള്ളതായാണ് സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]