
കണ്ണൂർ ജില്ലയിൽ ഇന്ന് (20-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വർക്കർ, ഹെൽപർ നിയമനം; തളിപ്പറമ്പ്∙ കുറുമാത്തൂർ പൂമംഗലം അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് വർക്കർ, ഹെൽപർ തസ്തികയിൽ നിയമനം നടത്തുന്നു. വർക്കർ തസ്തികയിൽ 5500 രൂപയും ഹെൽപർ തസ്തികയ്ക്ക് 3000 രൂപയും ഓണറേറിയം നൽകും. കുറുമാത്തൂർ പഞ്ചായത്തിൽ താമസിക്കുന്ന 35 വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 27ന് 10ന് പഞ്ചായത്ത് ഓഫിസിൽ. വർക്കർ തസ്തികയിലേക്ക് ഹയർ സെക്കൻഡറി വിജയിച്ചവർക്കും ഹെൽപർ തസ്തികയിൽ 10ാം ക്ലാസ് വിജയിച്ചവർക്കും അപേക്ഷിക്കാം. 04602 202971.
ഷീ ലോഡ്ജിൽ പ്രവേശനം
തളിപ്പറമ്പ്∙ ബ്ലോക്ക് പഞ്ചായത്ത് കോംപൗണ്ടിൽ നിർമാണം പൂർത്തിയായ ഷീ ലോഡ്ജ്– വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ പ്രവർത്തനം ഈ മാസം ആരംഭിക്കും. പ്രവേശനം ആവശ്യമുള്ളവർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നേരിട്ടോ 7902591495, 9446956440 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
സൗജന്യപ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 22നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ‘പ്രയുക്തി’ എന്നപേരിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർ താവക്കര സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെത്തണം. ഫോൺ: 04972703130.
കുടിശിക നിർമാർജനഅദാലത്ത്
ജില്ലാ ഖാദി വ്യവസായ ഓഫിസിൽനിന്ന് സിബിസി, പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്തു ദീർഘകാലമായി കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 31 വരെ കുടിശിക നിർമാർജന അദാലത്ത് പ്രകാരമുള്ള പലിശ ഇളവോടുകൂടി വായ്പാത്തുക ഒറ്റത്തവണയായി തിരിച്ചടക്കാൻ അവസരം. ഫോൺ : 04972700057.
അംശദായം അടയ്ക്കണം
നടപ്പ് സാമ്പത്തികവർഷം കർഷക തൊഴിലാളി ക്ഷേമനിധി അംശദായം അടക്കാൻ ബാക്കിയുള്ള ക്ഷേമനിധി അംഗങ്ങൾ 25ന് അകം ക്ഷേമനിധി ഓഫിസിൽ അംശദായം അടയ്ക്കണമെന്നു ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ.ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആൻഡ് മിഗ് 3 മാസത്തെ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ- 7560865447.
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിൽ സീറ്റ് ഒഴിവ്. ഫോൺ: 94000 96100.
നഴ്സ് നിയമനം
അഴീക്കോട് സിഎച്ച്സിയിൽ പാലിയേറ്റീവ് പരിചരണത്തിനു ദിവസവേതനാടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. 25നു രാവിലെ 11ന് അഴീക്കോട് സിഎച്ച്സിയിൽ അഭിമുഖത്തിന് എത്തണം.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ഇലക്ട്രീഷൻ(കാറ്റഗറി നമ്പർ: 287/2016) തസ്തികയിലേക്ക് 2018 സെപ്റ്റംബർ 4നു നിലവിൽ വന്ന റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി പൂർത്തിയായതിനെ തുടർന്നു പട്ടിക റദ്ദായി.
വൈദ്യുതി മുടക്കം
∙ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ പാടിയോട്ടുചാൽ കരിന്തടം ക്രഷർ, കെ.പി.നഗർ ട്രാൻസ് ഫോർമർ പരിധിയിൽ.
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ, വെള്ളിയാംപറമ്പ് ഇൻഡസ്ട്രിയൽ ഏരിയയിൽ രാവിലെ 9 മുതൽ 5 വരെ.