കണ്ണൂർ ∙ മുണ്ടേരി കാഞ്ഞിരോട് പുറവൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു.
തണ്ടപ്പുറം അംഗൻവാടി അധ്യാപിക കൂടാളി കാവുംതാഴ സായൂജ്യത്തിൽ അനിത (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അംഗൻവാടിയിലേക്ക് പോകാൻ ബസ് കയറുന്നതിന് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടൻ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അംഗൻവാടി വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) മുൻ ജില്ലാ ജോ. സെക്രട്ടറിയായിരുന്നു.
ഭർത്താവ് പരേതനായ കെ.പി. ലക്ഷ്മണൻ.
മക്കൾ: സായൂജ് (ഇന്ത്യൻ ആർമി), സായന്ത് (തണൽ പുറവൂർ), ലയ (അസി.മാനേജർ ഫോൺ ടെക് കണ്ണൂർ). സംഭവത്തിൽ ചക്കരക്കൽ പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

