ഇരിട്ടി ∙ മാക്കൂട്ടം ചുരം പാതയിലെ അപകടവളവുകളും അപകടം നടന്നാൽ പുറംലോകം അറിയുന്നതിനുള്ള കാലതാമസവും വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. കൊടും വളവുകളും കയറ്റവും നിറഞ്ഞ പാതയിലെ റോഡുകളിൽ നിന്ന് വാഹനം തെന്നി മാറി ടാറിങ് റോഡിന് പുറത്ത് കുഴിയിൽ പതിക്കുകയാണ്.
രാത്രി നടക്കുന്ന അപകടങ്ങളിലാണ് ദുരിതം ഏറെയും. റോഡിൽ നിന്ന് തെന്നി മാറി കുറിയിൽ പതിച്ചാൽ ഇതുവഴി കടന്നു പോകുന്ന മറ്റ് വാഹന യാത്രക്കാർ പോലും പലപ്പോഴും അപകടം നടന്ന വിവരം അറിയില്ല.
ആഴ്ചയിൽ ചെറുതും വലുതുമായി 2ഉം 3ഉം അപകടങ്ങളെങ്കിലും ചുരം പാതിയിൽ നടക്കുന്നുണ്ട്.മൊബൈൽ നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ അപകടത്തിൽപ്പെട്ട വാഹനത്തിലുള്ളവർക്ക് സംഭവം പുറം ലോകത്തെ അറിയിക്കാനും കഴിയില്ല.
മണിക്കൂറുകൾ കഴിഞ്ഞാണ് പലപ്പോഴും രക്ഷാപ്രവർത്തനം നടക്കുക. ഇതിന് കേരളത്തിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി ഫയർ ഫോഴ്സ് എത്തണം എന്നതാണ് സ്ഥിതി.
സ്ഥിരമായി ചരക്കു വാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നു പോകുന്ന പാതയിൽ ദൂരെ ദിക്കുകളിൽ നിന്ന് എത്തുന്ന, റോഡ് പരിചയമില്ലാത്ത ഡ്രൈവർമാരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും.
സ്ഥിരം അപകട
മേഖലയായ മാക്കൂട്ടം ചുരം പാതയിൽ മൊബൈൽ ഫോൺ നെറ്റ് വർക്ക് ലഭ്യമാക്കുകയും രാത്രികാല പട്രോളിങ് ഏർപ്പെടുത്തുകയും വൈദ്യുതി ലൈൻ സ്ഥാപിച്ച് ലൈറ്റുകൾ പ്രകാശിപ്പിക്കുയും ചെയ്താൽ രക്ഷാ പ്രവർത്തനത്തിന്റെ വേഗം കൂട്ടുന്നതിന് സാധിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ അപകടങ്ങളാണ് ചുരം പാതയിൽ നടന്നത്. വീരാജ്പേട്ടയിൽ യാത്രക്കാരെ ഇറക്കി തിരികെ വരികയായിരുന്ന ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
ബസിൽ യാത്രക്കാർ ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. ഇരിട്ടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
റോഡിൽ നിന്ന് തെന്നിമാറി ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. മാക്കൂട്ടം പൊലീസ് ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ പെരുമ്പാടി ചെക്ക് പോസ്റ്റ് വരെയുള്ള 12 കിലോമീറ്റർ ഭാഗം വിഭജനവും മൊബൈൽ കവറേജ് ലഭിക്കാത്ത പ്രദേശവുമാണ്.
ഈ പ്രദേശത്ത് വൈദ്യുതീകരണം നടക്കാത്തതിനാൽ കൂരിരിട്ടുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

