ചെറുപുഴ ∙ ചെറുപുഴ തടയണയിൽ തടയണയിൽ ഫൈബർ ഷട്ടറിടുന്ന പ്രവൃത്തി പൂർത്തിയായി. ജലവിഭവ വകുപ്പിന്റെ നിർദേശ പ്രകാരം തളിപ്പറമ്പിൽ നിന്നെത്തിയ തൊഴിലാളികളാണു തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തെ തടയണയിൽ ഷട്ടറിടുന്ന പ്രവൃത്തി പൂർത്തിയാക്കിയത്.
നീരൊഴുക്ക് കുറഞ്ഞിട്ടും ചെറുപുഴ തടയണയിൽ ഷട്ടറിടാൻ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ചു കഴിഞ്ഞ 9ന് മെട്രോ മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്നാണു ജലവിഭവ വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടായത്.
ഇന്നലെ രാവിലെ എത്തിയ 5 അംഗങ്ങൾ അടങ്ങിയ തൊഴിലാളികളാണു തടയണയിൽ ഫൈബർ ഷട്ടറിടുന്ന ജോലി പൂർത്തിയാക്കിയത്. ഡിസംബർ പകുതിയായിട്ടും തടയണയിൽ ഷട്ടറിടുന്ന പ്രവൃത്തി നീണ്ടുപോയതോടെ പുഴയിലെ ജലവിതാനം വൻതോതിൽ കുറഞ്ഞിരുന്നു.
തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു 7 കോടിയോളം രൂപ ചെലവഴിച്ചാണു ഗതാഗതത്തിനും ജലസംഭരണത്തിനുമായി റഗുലേറ്റർ കം ബ്രിജ് നിർമിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടികൾ ഉണ്ടായില്ല.
ഇതുമൂലം തടയണയിലെ ജലസംഭരണശേഷി വർഷം ചെല്ലുന്തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഷട്ടറിടാൻ താമസിച്ചതോടെ ഈ വർഷവും തേജസ്വിനിപ്പുഴയിൽ നിന്നു മണൽ നീക്കാതെയാണു ഷട്ടറിട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

