കണ്ണൂർ ∙ പയ്യന്നൂരിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി. പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലേക്കാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി.
വൈശാഖ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോൺഗ്രസ് എസിലെ പി.ജയൻ ആണ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.
വൈശാഖിന് വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടില്ല.
സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് വിമത സ്ഥാനാർഥി. ഏതാനും വർഷം മുൻപ് കാര പ്രദേശത്തെ സിപിഎം പ്രവർത്തകരെ വേറെ സ്ഥലത്തുനിന്നും വന്ന സിപിഎം പ്രവർത്തകർ മർദിച്ചു. അന്ന് നേതൃത്വം മർദിച്ചവർക്കൊപ്പമാണ് നിന്നത്.
4 ബ്രാഞ്ചുകളാണ് പാർട്ടി നേതൃത്വവുമായി ഉടക്കി നിൽക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് ബ്രാഞ്ചുകളിൽ കൃത്യസമയത്ത് സമ്മേളനം നടത്താനും സാധിച്ചില്ല.
സ്ഥലത്തെ വിഭാഗീയതയെ തുടർന്നാണ് സിപിഎം മത്സരിച്ചിരുന്ന സീറ്റ് കോൺഗ്രസ് എസിനു നൽകിയത്. വൈശാഖിനെതിരെ നിലവിൽ പാർട്ടി നടപടി സ്വീകരിച്ചിട്ടില്ല.
സ്ഥാനാർഥിത്വം പിൻവലിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് വിവരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

