പയ്യന്നൂർ ∙ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. സുഹൃത്തിന് സാരമായി പരുക്കേറ്റു.
മാട്ടൂൽ മൗസാബാദിലെ ഫൈസലിന്റെ മകൻ ഫയാസ് (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാട്ടൂൽ സെൻട്രൽ ആറുതെങ്ങിലെ റസാഖിന് (17) പരുക്കേറ്റു.
എട്ടിക്കുളം കക്കംപാറ–ചിറ്റടി റോഡിലെ ഇറക്കത്തിൽ ബുധൻ രാവിലെ എട്ട് മണിയോടെയാണ് അപകടം. സ്കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇരുവരേയും ഉടൻ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫയാസിനെ രക്ഷിക്കാനായില്ല. പിലാത്തറ കോഓപ്പറേറ്റീവ് കോളജ് വിദ്യാർഥിയാണ് ഫയാസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

