പരിയാരം ∙ യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ആരോഗ്യപ്രവർത്തകരുടെയും ബസ് ജീവനക്കാരുടെയും സമയോചിത ഇടപെടലിൽ പുതുജീവൻ. 17നു വൈകിട്ട് തളിപ്പറമ്പിൽനിന്നു സ്വകാര്യ ബസിൽ യാത്രയ്ക്കിടെ ചുടല സ്വദേശിനിയായ യുവതിക്കു കഠിനമായ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഈ ബസിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മെഡിക്കൽ ഓഫിസർ ഡോ.ഐശ്വര്യ, കാർഡിയോളജി സിസിയുവിലെ നഴ്സിങ് ഓഫിസർ ഗീത എന്നിവരുടെ നേതൃത്വത്തിൽ അപ്പോൾത്തന്നെ യുവതിക്കു സിപിആർ നൽകിയതിനാൽ ഹൃദയസ്പന്ദനം സാധാരണ നിലയിലെത്തി.
ബസിൽ തന്നെ യുവതിയെ ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്നു പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്, ആശുപത്രി സൂപ്രണ്ട് ഡോ.സുദീപ് എന്നിവർ അറിയിച്ചു.
കൃത്യസമയത്തു പരിചരണം നൽകിയ ആരോഗ്യ പ്രവർത്തകരെയും ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെയും ഇവർ അഭിനന്ദിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

