പൊലീസ് പരാതി അതോറിറ്റി സിറ്റിങ്
∙ ജില്ലാ പൊലീസ് പരാതി അതോറിറ്റിയുടെ സിറ്റിങ് നാളെ രാവിലെ 11നു കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
∙ കാങ്കോൽ വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണമതിലകം ക്ഷേത്രത്തിലും എളമ്പിലാന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിലും 5 വീതം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു.
അപേക്ഷകൾ ഒക്ടോബർ 10ന് അകം ലഭിക്കണം. ∙ തളിപ്പറമ്പ് അരങ്ങം മഹാദേവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനു താലൂക്കിലെ സ്ഥിരതാമസക്കാരായ ഹിന്ദുമത വിശ്വാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 15 വരെ സ്വീകരിക്കും. malabardevaswom.kerala.gov.in.
0495 2367735.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
∙ പടിയൂർ ഐടിഐയിൽ ഫിറ്റർ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 23നു രാവിലെ 10.30ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം.
04602 278440.
ബാങ്ക് അദാലത്ത്
∙ കണ്ണൂർ താലൂക്ക് പരിധിയിലെ റവന്യു റിക്കവറി നടപടി സ്വീകരിച്ച കേസുകൾ ഉൾപ്പെടുത്തിയുള്ള ബാങ്ക് അദാലത്ത് 22നു കണ്ണപുരം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, 23നു ചാല ഗവ. ഹയർസെക്കൻഡറി സ്കൂൾ, 24നു കണ്ണൂർ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ നടക്കും.
ഹെൽപർ നിയമനം
∙ പള്ളിക്കുന്ന് കോർപറേഷൻ സോണലിലെ ഒന്നാം ഡിവിഷൻ (പള്ളിയാംമൂല) നെഹ്റുജി അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് സെന്ററിൽ ഹെൽപറെ നിയമിക്കുന്നു.
അപേക്ഷ 25നു വൈകിട്ട് 5ന് അകം ലഭിക്കണം. 0497 2749122.
സെമിനാർ 23ന്
∙ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ഏകദിന സെമിനാർ / സംവാദം 23നു രാവിലെ 9 മുതൽ മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നടക്കും.
94470 63686. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]