
ഇരിക്കൂർ ∙ പട്ടീൽ-വികെഎസ് റോഡ് തകർന്നു യാത്രാദുരിതം രൂക്ഷമായി. ഒരു കിലോ മീറ്റർ റോഡിന്റെ മിക്ക ഭാഗവും തകർന്നു.
പല സ്ഥലത്തും മീറ്ററുകളോളം ദൂരത്തിലാണു കുഴികൾ. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതു കാരണം നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്.സംസ്ഥാന പാതയിൽ കമാലിയ സ്കൂളിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഗവ.
ഹയർ സെക്കൻഡറി സ്കൂൾ, പട്ടീൽ ഭാഗങ്ങളിലേക്കുള്ള എളുപ്പ മാർഗമാണ്.
ഒട്ടേറെ വിദ്യാർഥികൾ ദിവസവും ഇതുവഴി നടന്നു പോകുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളും ആശ്രയിക്കുന്നു.
റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകൾ സർവീസ് നിർത്തി. കാര്യക്ഷമമായ ഓവുചാലില്ലാത്തതിനാൽ റോഡിലൂടെ മഴ വെള്ളം കുത്തിയൊഴുകുന്നതാണു തകർച്ചയ്ക്കു പ്രധാന കാരണം. റോഡ് വീതി കൂട്ടി, ആവശ്യമായ ഓവുചാൽ ഒരുക്കി നവീകരണം നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]