
പാപ്പിനിശ്ശേരി ∙ ജീവൻ പണയം വച്ചാണു കാൽനടയാത്രക്കാർ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം ദേശീയപാത കടക്കുന്നത്. പുതിയതെരു ടൗൺ കഴിഞ്ഞാൽ ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ സ്ഥലമാണ് പഞ്ചായത്ത് ടൗൺ.
മുഴുവൻ സമയം തിരക്കേറിയ ഇടത്ത് എവിടെയും യാത്രക്കാർക്ക് റോഡ് കടക്കാൻ സീബ്രാലൈൻ വരച്ചിട്ടില്ല. പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫിസ്, വ്യാപാര കേന്ദ്രങ്ങൾ, ബാങ്കുകൾ, വിഷചികിത്സാ കേന്ദ്രം, എംവിആർ കോളജ്, വായനശാല എന്നിവിടങ്ങളിൽ എത്തുന്നവർ ഏറെ പ്രയാസപ്പെട്ടാണ് റോഡ് കടക്കുന്നത്.
ഒട്ടേറെ സ്ഥാപനങ്ങളുള്ള പ്രദേശത്ത് വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.
വയോധികരരടക്കമുള്ളവർ പലപ്പോഴും ഏറെ നേരം കാത്തിരുന്നു മറ്റുള്ളവരുടെ സഹായത്തോടെയാണ് റോഡ് കടക്കുന്നത്. ഇവർക്ക് സുരക്ഷിതമായി റോഡിലൂടെ കടന്നുപോകാൻ സാധിക്കാതെ പലരും അപകടത്തിൽപെടുന്നതും പതിവാണ്.
കണ്ണൂർ, തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പുകൾക്കു സമീപം നേരത്തെ സീബ്രാലൈൻ വരച്ചിരുന്നു. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ പരിഗണിക്കുന്നേയില്ല എന്നാണു നാട്ടുകാരുടെ പരാതി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് സീബ്രാലൈൻ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]