ഭവന പുനരുദ്ധാരണ പദ്ധതി; അപേക്ഷിക്കാം
∙മത്സ്യബന്ധന വകുപ്പ് 2025-26 സാമ്പത്തികവർഷം ബിഐഎഫ്, എച്ച്ഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികൾക്കും പെൻഷൻ വാങ്ങുന്നവർക്കും അപേക്ഷിക്കാം. 04972731081.
അസിസ്റ്റന്റ് പ്രിസൺ ഓഫിസർ നിയമനം
∙കണ്ണൂർ സെൻട്രൽ പ്രിസൺ കറക്ഷനൽ ഹോമിൽ ലുനാറ്റിക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെ നിയമിക്കുന്നു.
എസ്എസ്എൽസി പാസായ 55 വയസ്സിൽ താഴെയുള്ള, ഷേപ്പ്-ഒന്ന് മെഡിക്കൽ കാറ്റഗറിയിൽ വരുന്ന വിമുക്തഭടർക്ക് അപേക്ഷിക്കാം. 23നു മുൻപ് സൈനികക്ഷേമ ഓഫിസിൽ അപേക്ഷ നൽകണം.
0497 2700069.
തൊഴിൽ നൈപുണ്യ പരിശീലനം
∙ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി വികസന വകുപ്പും എൻടിടിഎഫും നടത്തുന്ന കൺവൻഷനൽ ആൻഡ് സിഎൻസി മെഷീനിസ്റ്റ് എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്കു പട്ടികജാതി വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 30നു മുൻപു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷിക്കണം.
0497 2700596.
അപേക്ഷാ തീയതി നീട്ടി
∙വനം വന്യജീവി വകുപ്പ് 2025 വർഷത്തിൽ കാവുകൾക്കു ധനസഹായം നൽകുന്ന പദ്ധതിയുടെ അപേക്ഷാ തീയതി 31 വരെ നീട്ടി. forest.kerala.gov.in. 0497 2705105.
ടീച്ചർ ട്രെയ്നിങ് കോഴ്സുകൾ
∙കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ പ്ലസ്ടു പാസായവർക്കുള്ള ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, എസ്എസ്എൽസിക്കാർക്കുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയ്നിങ് കോഴ്സുകളിലേക്കു വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 90725 92416.
സ്പോട്ട് അഡ്മിഷൻ
∙പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജ് ഒന്നാംവർഷ കംപ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അവസാന സ്പോട്ട് അഡ്മിഷൻ 25 മുതൽ 30 വരെ നടക്കും.
www.polyadmission.org
അപേക്ഷ ക്ഷണിച്ചു
∙സി-ഡിറ്റിന്റെ കണ്ണൂർ, താഴെചൊവ്വ കംപ്യൂട്ടർ പഠനകേന്ദ്രത്തിൽ ഗവ അംഗീകൃത ഡിസിഎ, ഡേറ്റാ എൻട്രി, അക്കൗണ്ടിങ്, ഡിടിപി, എംഎസ് ഓഫിസ്, പൈത്തൺ, സി പ്രോഗ്രാമിങ് കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 99477 63222.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]