
കരിവെള്ളൂർ ∙ കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചിട്ടും ഓവുചാൽ പാതിവഴിയിൽ. ശക്തമായ മഴ പെയ്താൽ പെരളത്ത് വെള്ളക്കെട്ട് രൂക്ഷം.
വെള്ളൂർ ആൽ – പുത്തൂരമ്പലം – സ്വാമിമുക്ക് റോഡാണ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചത്. പെരളം ഭാഗത്ത് ഗ്രാമീൺ ബാങ്ക് മുതൽ ഭഗവതിക്ഷേത്ര പരിസരം വരെയാണ് ഓവുചാൽ നിർമിച്ചത്.
ഇവിടെനിന്ന് ഓവുചാലിന് തുടർച്ചയില്ല. ശക്തമായ മഴ പെയ്താൽ പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. കാലവർഷത്തിലെ മഴയിൽ പെരളം ഭഗവതി ക്ഷേത്രത്തിലേക്ക് വെള്ളം കയറിയിരുന്നു.
ഓവുചാലിലെ വെള്ളം പെരളം കിഴക്ക് അങ്കണവാടിയുടെയും എഎൽപി സ്കൂളിന്റെയും പരിസരത്തേക്ക് ഒഴുകിയെത്തുന്നു.
ഇത് കുട്ടികൾക്ക് ദുരിതമാവുകയാണ്.
കാൽ നടയാത്രയും പ്രയാസത്തിലാണ്. നിർമാണം നിർത്തിയ ഭാഗത്ത് നിന്നും വെള്ളൂർ ഭാഗത്തേക്ക് ഓവുചാൽ നിർമിച്ച് പെരളം കുറ്റ്യോൽ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിട്ടാൽ മാത്രമേ മഴക്കാലദുരിതത്തിന് പരിഹാരം കാണാൻ കഴിയൂ.
പെരളത്ത്നിന്നു വെള്ളൂരിലേക്കുള്ള റോഡരികിലെ രണ്ട് കലുങ്ക് സ്വകാര്യ വ്യക്തികൾ അടച്ചിരിക്കുന്നു. ഇത് ഇവിടത്തെ വെള്ളത്തിന്റെ ഒഴുക്കിനെയും ബാധിക്കുന്നു. പെരളത്തെ മഴക്കാല ദുരിതത്തിന് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]