
കരിവെള്ളൂർ ∙ റോഡരികിൽ തള്ളിയ ഒരു ലോഡ് മാലിന്യം നാട്ടുകാർ തിരികെ എടുപ്പിച്ചു. കരിവെള്ളൂർ സ്വാമിമുക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടിപ്പറിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യമാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ നാട്ടുകാർ തിരികെ എടുപ്പിച്ചത്. വെള്ളൂരിലെ വിവാഹത്തെ തുടർന്നുണ്ടായ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും കഴിഞ്ഞ ദിവസം രാത്രി ടിപ്പറിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു.
ദുർഗന്ധം പരന്നതോടെ നാട്ടുകാർ ഇന്നലെ രാവിലെ പരിശോധന നടത്തിയപ്പോഴാണ് മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. മാലിന്യത്തിൽ നടത്തിയ പരിശോധനയിൽ വെള്ളൂരിലെ എ.ജി.മുനീറിന്റെ പേരിലുള്ള ഫോൺ നമ്പറോടു കൂടിയ ഒരു ബിൽ ലഭിച്ചു.
നാട്ടുകാരും പഞ്ചായത്തും ചേർന്ന് മുനീറിനെ ഫോണിൽ വിളിക്കുകയും സംഭവം സ്ഥിരീകരിക്കുകയും ചെയ്തു.
മാലിന്യം തള്ളിയ ടിപ്പർ ലോറി വന്ന് തിരികെ എടുക്കാതെ പിരിഞ്ഞു പോകിലെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇടപെട്ട് ടിപ്പർ ലോറി തിരികെ വരുത്തിച്ച് മാലിന്യം എടുപ്പിച്ചു. പയ്യന്നൂർ എസ്ഐ സി.എം.
മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും കരിവെള്ളൂർ പെരളം പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]