
ഇരിക്കൂർ ∙ സ്കൂളിന് മുന്നിലെ നടപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം ദുരിതത്തിലായി വിദ്യാർഥികൾ.ഇരിക്കൂർ കമാലിയ യുപി സ്കൂളിനു മുന്നിലെ നടപ്പാതയിലാണു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇരുഭാഗത്തെ നടപ്പാതയിലും വാഹനങ്ങൾ നിർത്തിയിടുകയാണ്.ചിലർ മണിക്കൂറുകൾ കഴിഞ്ഞാണ് വാഹനങ്ങൾ മാറ്റുന്നത്.
സ്കൂളിലേക്കു കയറുന്ന പടികൾക്കു മുന്നിൽവരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.നടപ്പാത വാഹനങ്ങൾ കയ്യടക്കുന്നതു കാരണം വിദ്യാർഥികൾ ഉൾപ്പെടെയുളള കാൽനടക്കാർ സംസ്ഥാന പാതയിലൂടെ പോകേണ്ട അവസ്ഥയാണ്.
നടപ്പാതയിലെ വാഹന പാർക്കിങ്ങിനെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]