
മെഡിക്കൽ ക്യാംപ്
തലശ്ശേരി ∙ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സമിതി നേതൃത്വത്തിൽ നാളെ രാവിലെ 9.30 മുതൽ മണ്ണയാട് ലക്ഷ്മി വിലാസം എൽപി സ്കൂളിൽ മെഗാ മെഡിക്കൽ ക്യാംപ് നടത്തും.
ക്യാംപ് ഫോളോവർ അഭിമുഖം 21 ന്
∙കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡിഎച്ച്ക്യു ക്യാംപിൽ ക്യാംപ് ഫോളോവർ തസ്തികയിൽ സ്വീപ്പർ, ബാർബർ വിഭാഗത്തിലെ ഓരോ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മുൻപരിചയമുള്ളവർ 21 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.
ഗെസ്റ്റ് അധ്യാപക നിയമനം
∙കണ്ണൂർ ഗവ.
പോളിടെക്നിക് കോളജിൽ ഫിസിക്സ്, ഇംഗ്ലിഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫിസിക്സ് ജൂലൈ 21 , ഇംഗ്ലിഷ് 22, കെമിസ്ട്രി 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും.
ഫോൺ- 0497 2835106
ട്രെയ്നിങ് പ്രോഗ്രാം
∙കണ്ണൂർ എൽബിഎസ് സ്കിൽ സെന്റർ സൗജന്യ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ് പ്രോഗ്രാമിന് എസ്എസ്എൽസി, പ്ലസ്ടു വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 9605414016.
സ്പോട് അഡ്മിഷൻ
∙തളിപ്പറമ്പ് ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയറ്റ് പ്രാക്ടീസ് കോഴ്സ് സീറ്റുകളിലേക്ക് 22ന് രാവിലെ 10ന് സ്പോട് അഡ്മിഷൻ നടക്കും.
92077 44107.
സെക്യൂരിറ്റി ഒഴിവ്
∙പയ്യന്നൂർ താലൂക്ക് ആശുപത്രി വിമുക്തി യൂണിറ്റിൽ സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്ത ഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 28ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ അപേക്ഷ ലഭിക്കണം.
04972 700069.
സീറ്റൊഴിവ്
∙നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 85470 05059.
വിദ്യാഭ്യാസ ധനസഹായം
∙വനിതകൾ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ‘വിദ്യാധനം’ പദ്ധതിയിലൂടെ വിദ്യാഭ്യാസ ധനസഹായത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in
വൈദ്യുതി മുടക്കം
ചാലോട് ∙ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താറ്റിയോട് അമ്പലം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.30 മുതൽ 11 വരെ, താഴെ കാരാറമ്പ, വിജ്ഞാന കൗമുദി, കോവൂർ അമ്പലം, ചൈതന്യപുരി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 03 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]