കണ്ണൂർ ∙ സ്വന്തം മണ്ണിൽ സമാധാനപരമായി ജീവിക്കാനും കൃഷി ചെയ്യാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അഭിപ്രായപ്പെട്ടു. വന്യജീവികൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണം എന്ന സന്ദേശവുമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണയർപ്പിച്ചു കണ്ണൂർ മഹാത്മാ മന്ദിരത്തിൽ കിസാൻ ജോസ് ആരംഭിച്ച 50 മണിക്കൂർ ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപവാസത്തിന്റെ രണ്ടാം ദിനമായ ഇന്ന് സത്യഗ്രഹവേദിയിൽ സംവാദം നടക്കും, ഉപവാസം 19നു വൈകിട്ട് 5ന് അവസാനിക്കും.
കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല സത്യാഗ്രഹിക്കു നാരങ്ങാനീര് നൽകും.
മഹാത്മാ മന്ദിരം പ്രസിഡന്റ് ഇ.വി.ജി.നമ്പ്യാർ അധ്യക്ഷത വഹിച്ചു.
ദേവദാസ്, മോഹനൻ പൊന്നമ്പേത്ത്, മാത്യു എം.കണ്ടത്തിൽ, രാജൻ കൊരമ്പേത്ത്, ബേബി ചെമ്പരത്തി, രാജൻ തീയറേത്ത്, പവിത്രൻ തില്ലങ്കേരി, ബിനോയ് തോമസ്, ഇംതിയാസ് ഖാൻ, എം.കെ.ദിവാകരൻ, ദിനു മൊട്ടമ്മൽ, ജോസ് മണിയൻകാട്ടിൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

