ഇരിട്ടി ∙ ക്രിസ്മസ് – പുതുവർഷം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വിഭാഗം അതിർത്തിമേഖലയിലെ കള്ളുഷാപ്പുകളിൽ മായപരിശോധന നടത്തി.
സഞ്ചരിക്കുന്ന ലിക്കർ ടെസ്റ്റിങ് ലബോറട്ടറി (നോർത്ത് സോൺ) എത്തിച്ചാണു അധികൃതർ പരിശോധന നടത്തിയത്. ഉളിക്കൽ, മണ്ഡപപറമ്പ്, ചാവശേരി എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളിലായിരുന്നു പരിശോധന.
കള്ളിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയിൽ രാസവസ്തുക്കൾ പോലുള്ള അനധികൃത വസ്തുക്കൾ കലർത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പരിശോധനയിൽ കള്ളിൽ സംശയകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോർത്ത് സോൺ എക്സൈസ് ലിക്കർ ടെസ്റ്റിങ് വിഭാഗമാണു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരിശോധന നടത്തുന്നത്.
പരിശോധന ഇങ്ങനെ
മുന്നറിയിപ്പ് ഇല്ലാതെയാണു പരിശോധന നടത്തുന്നത്.
2.5 ലീറ്റർ കള്ള് ജീവനക്കാരുടെ സാന്നിധ്യത്തിൽ സാംപിൾ ശേഖരിക്കും. അര ലീറ്റർ മാത്രം പരിശോധനയ്ക്കായി ഉപയോഗിച്ച ശേഷം ബാക്കി വരുന്ന 2 ലീറ്റർ സീൽ ചെയ്തു സൂക്ഷിക്കും.
2 – 2.5 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും.
പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സീൽ ചെയ്തു സൂക്ഷിച്ച സാംപിൾ തിരികെ നൽകും. പരിശോധനയിൽ മായം കണ്ടെത്തിയാൽ കേസ് അതതു റേഞ്ചിനു സീൽ ചെയ്തു സൂക്ഷിച്ച സാംപിൾ അടക്കം കൈമാറും.
ഇരിട്ടിയിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.നസീർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, ശ്രീജിത്ത് (ഡ്രൈവർ), ഉണ്ണിക്കൃഷ്ണൻ സയന്റിഫിക് ഓഫിസർ ബാബു, ലാബ് അസിസ്റ്റന്റ് എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

