ഇരിട്ടി ∙ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ചതായി പരാതി. ബസ് ഇരിട്ടിയിൽ ഓട്ടം അവസാനിപ്പിച്ച് ഇരിട്ടി പൊലീസിൽ പരാതി നൽകി.
മർദിച്ചെന്നു പറയുന്നവർ ഡ്രൈവർ കയ്യേറ്റം ചെയ്തെന്നു കാണിച്ചും പൊലീസിൽ പരാതി നൽകി.
അമിതവേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്നാരോപിച്ചു കാറിൽ സഞ്ചരിച്ചവർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചതായാണ് ആരോപണം.
ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ.ബാബുവിനെ കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ വച്ചു മർദിച്ചതായാണ് പരാതി.
ഇന്നലെ രാത്രി 7നാണ് സംഭവം.
കാസർകോട് നിന്നു കണ്ണൂർ – ഇരിട്ടി വഴി മാനന്തവാടിക്ക് ഓട്ടം നടത്തുന്ന ബസിലെ ഡ്രൈവറാണ് പി.ജെ.ബാബു. അപകടമുണ്ടാക്കും വിധം അമിത വേഗത്തിൽ എത്തി ടൗണിന് സമീപം വച്ചു കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം.
ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിക്കുകയും കാറിലുണ്ടായിരുന്നവർ ചീത്ത വിളിക്കുകയും സ്റ്റാൻഡിലെത്തിയപ്പോൾ അസഭ്യം പറഞ്ഞു മർദിക്കുകയും ആയിരുന്നെന്നാണു ഡ്രൈവർ ബാബു പറയുന്നത്. കാറിൽ ഉണ്ടായിരുന്നവരും ആശുപത്രിയിൽ ചികിത്സ തേടിയതായി സൂചനയുണ്ട്.
ഇരുകൂട്ടരുടെയും പരാതിയിൽ ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

