മാഹി ∙ തലശ്ശേരി – മാഹി ബൈപാസിൽ പള്ളൂർ സിഗ്നൽ പോസ്റ്റിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നുമുതൽ ആറു മാസം ബൈപാസിൽ നിയന്ത്രണമുണ്ടാകും.
പള്ളൂർ മുതൽ ഒളവിലം വരെ ബൈപാസ് പൂർണമായും അടച്ചിടും. കണ്ണൂർ ഭാഗത്ത് ആറുവരിപ്പാത വഴിവരുന്ന വാഹനങ്ങൾ പള്ളൂർ മേൽപാലത്തിൽനിന്ന് ഇടതുഭാഗം ചേർന്നുള്ള സർവീസ് റോഡ് വഴി നേരെ ഒളവിലം ഭാഗത്തെത്തി ബൈപാസിൽ കയറുന്ന രീതിയിൽ എല്ലാ വാഹനങ്ങളും കടന്നുപോകണം.
കോഴിക്കോട്ടുനിന്നും വരുന്ന വാഹനങ്ങൾ സിഗ്നൽ എത്തുന്നതിനു മുൻപുള്ള സർവീസ് റോഡിൽ പ്രവേശിച്ചു പള്ളൂർ മേൽപാലത്തിനു സമീപത്തെത്തി ബൈപാസിൽ കയറണം.
ചൊക്ലി ഭാഗത്തുനിന്നു സിഗ്നൽ പോസ്റ്റിലെത്തുന്ന വാഹനങ്ങൾ സർവീസ് റോഡിൽ പ്രവേശിച്ച് ഒളവിലം അണ്ടർ പാസ് വഴി പെരിങ്ങാടി റോഡ് വഴി ന്യൂമാഹിയിൽ പ്രവേശിക്കാം. തിരികെ ചൊക്ലിയിലേക്കു പോകേണ്ട
വാഹനങ്ങൾ ഒളവിലത്തുനിന്നും സർവീസ് റോഡ് വഴി പള്ളൂരിലെത്തി ശ്രീനാരായണ അണ്ടർ പാസ് വഴിയും യാത്ര തുടരാം. ഗതാഗത നിയന്ത്രണം വരുന്നതോടെ സർവീസ് റോഡ് സജീവമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

