കണ്ണൂർ ∙ കാറു കയറാതെ കണ്ണൂരിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം. സൗജന്യമായി പാർക്ക് ചെയ്യാൻ അവസരം നൽകിയിട്ടും കാറുകളൊന്നും ഇതുവഴി വരുന്നില്ല.
സ്റ്റേഡിയത്തിനടുത്തായി നഗരസഭ സ്ഥാപിച്ച മൾട്ടി ലെവൽ പാർക്കിങ് ഉദ്ഘാടനം കഴിഞ്ഞ് 15 ദിസമായിട്ടും ഉപയോഗിക്കാൻ ആളില്ലാതെ കിടക്കുകയാണ്. പ്രതിപക്ഷ പാർട്ടിയായ സിപിഎം മൾട്ടി െലവൽ പാർക്കിങ്ങിനെ പരിഹസിച്ച് വിഡിയോ വരെ ഇറക്കി.
നോ പാർക്കിങ്ങിൽ നിർത്തിയിട്ടാൽ പിഴ അടച്ചാൽ മതിയാകും മൾട്ടി െലവൽ പാർക്കിങ്ങിൽ നിർത്തിയിട്ടാൽ ചിലപ്പോൾ കാർ പോലും കിട്ടില്ലെന്നാണ് സിപിഎം പ്രചാരണം.
ഏറ്റവും തിരക്കുള്ള, വാഹനങ്ങൾ പാർക്ക് െചയ്യാൻ സ്ഥലമില്ലാത്ത കാൽടെക്സിലായിരുന്നു കാർ പാർക്കിങ് നിർമിക്കേണ്ടിയിരുന്നതെന്നാണ് വ്യാപാരികൾ ഉൾപ്പെടെ പറയുന്നത്. സ്റ്റേഡിയത്തിനടുത്ത് റോഡരികിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
മാത്രമല്ല വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ ഇവിടേക്ക് അധികം ആളുകളും എത്താറില്ല. ഒട്ടും തിരക്കില്ലാത്ത, വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുള്ള സ്ഥലത്താണ് കോടികൾ മുടക്കി പാർക്കിങ് സൗകര്യം നിർമിച്ചത്.
അതുകൊണ്ടാണ് ഉദ്ഘാടനം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും പാർക്ക് ചെയ്യാൻ കാറുൾ എത്താത്തത്. മൾട്ടി ലെവൽ പാർക്കിങ് സിപിഎം തിരഞ്ഞെടുപ്പ് പ്രചാരണ ആയുധവുമാക്കി.
വാഹനത്തിരക്കില്ലാത്ത സ്ഥലത്ത് മൾട്ടി ലെവൽ പാർക്കിങ് നിർമിച്ചത് നഗരസഭയുടെ കെടുകാര്യസ്ഥതയാണെന്നാണ് ആരോപണം.
6 നില സമുച്ചയത്തിൽ ഒരാഴ്ച സൗജന്യമായി പാർക്കിങ് അനുവദിച്ചിട്ടും ദിവസവും 10ൽ താഴെ വാഹനങ്ങൾ മാത്രമേ എത്തിയുള്ളു. ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം തുറന്ന മൾട്ടി ലവൽ പാർക്കിങ് കേന്ദ്രത്തിനാണ് ഈ ദുര്യോഗം.
2020 ഒക്ടോബർ 11നു നിർമാണം ആരംഭിച്ച പാർക്കിങ് കേന്ദ്രം 5 വർഷത്തിനു ശേഷമാണ് തുറന്നത്. 6 നിലകളിലായി 4 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.
ഓരോ യൂണിറ്റിലും 31 വീതം കാറുകളും കേന്ദ്രത്തിൽ ഒരേസമയം 124 കാറുകളും പാർക്ക് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കേന്ദ്രം.
ആദ്യ 2 മണിക്കൂറിൽ 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയും എന്ന നിരക്കിൽ 8 മണിക്കൂർ വരെ പാർക്ക് ചെയ്യാം. 24 മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിനായി 150 രൂപ.
30 ദിവസത്തേക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി 3500 രൂപ ഒടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

