ഇരിക്കൂർ ∙ അപകടാവസ്ഥയിലായ ഇരിക്കൂർ പാലത്തിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾക്കു നിരോധനമേർപ്പെടുത്തി സ്ഥാപിച്ച ‘ഹൈറ്റ് ഗേജ്’ തകർന്ന് ഒന്നര വർഷത്തോളമായിട്ടും പുതിയതു സ്ഥാപിക്കാൻ നടപടിയില്ല. സ്ലാബിനടിയിലെയും ബീമുകളുടെയും തൂണുകളുടെയും കോൺക്രീറ്റുകൾ ഇളകി കമ്പികൾ പുറത്തായതോടെ, 2024 മാർച്ചിലാണു ബ്രിജ്സ് വിഭാഗം പയ്യന്നൂർ സെക്ഷൻ അധികൃതർ പാലത്തിന്റെ കൂടാളി ഭാഗത്ത് ‘ഹൈറ്റ് ഗേജ്’ സ്ഥാപിച്ചത്.
ഇതു നിർമിച്ചു മാസങ്ങൾക്കുള്ളിൽ വാഹനമിടിച്ചു തകർന്നു.
നിയന്ത്രണമില്ലാതായതോടെ എല്ലാ വാഹനങ്ങളും ഇതുവഴി പോകുകയാണ്. ഭാരമേറിയ വാഹനങ്ങൾ പോകുമ്പോൾ പാലത്തിനു വിറയലുണ്ട്.
പാലത്തിലെ ടാറിങ് പൂർണമായി തകർന്നു. ഇരുഭാഗത്തെയും ദ്വാരങ്ങൾ അടഞ്ഞതിനാൽ നേരിയ മഴ പെയ്താൽപോലും പാലത്തിൽ വെള്ളക്കെട്ട് പതിവാണ്.
ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഇരിക്കൂർ-മട്ടന്നൂർ നിയോജക മണ്ഡലം പരിധിയിലാണ്.
പുതിയ പാലം നിർമിക്കുന്നതിനു പിഡബ്ല്യുഡി 2 വർഷം മുൻപ് ഇൻവെസ്റ്റിഗേഷൻ നടത്തി 12 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്കു സമർപ്പിച്ചെങ്കിലും നടപടിയില്ല. കഴിഞ്ഞ ബജറ്റിൽ പുതിയ പാലം നിർമിക്കുന്നതിനു സർക്കാർ പണം അനുവദിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ടോക്കൺ മാത്രം അനുവദിച്ച് ഇതു തഴഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]