മട്ടന്നൂർ∙ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ മനീഷാണ് (28) മരിച്ചത്.
കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് (30) പരുക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നരയോടെയായിരുന്നു സംഭവം. മട്ടന്നൂർ നഗരസഭയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
റോഡരികിൽ പൈപ്പ് സ്ഥാപിക്കുന്നതിന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം പൈപ്പ് ജോയിന്റ് ചെയ്യുന്നതിനിടെയാണ് അപകടം.
സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിയുകയായിരുന്നു. മണ്ണും കല്ലും ദേഹത്ത് വീണ് ഇരുവരും മണ്ണിനടിയിൽപെടുകയായിരുന്നു.
സംഭവം നടക്കുമ്പോൾ നാല് തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടു പേരാണ് അപകടത്തിൽപെട്ടത്. മറ്റു തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരുമാണ് മണ്ണിനടിയിൽപെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
മണിന്ദ്രന്റെയും നിർമ്മലയുടെയും മകനാണ് മരിച്ച മനീഷ്. ഭാര്യ: നവീന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]