ഇരിക്കൂർ ∙ മലപ്പട്ടത്തു ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി തുടങ്ങി. കണിയാർവയൽ – മലപ്പട്ടം റോഡിൽ തലക്കോട്, കുണ്ടട
ഭാഗങ്ങളിലാണു പണി തുടങ്ങിയത്. ഇതിന്റെ ഭാഗമായി തലക്കോട്, അടുവാപ്പുറം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലേക്കുള്ള ജലവിതരണം നിർത്തിവച്ചു. പണി പൂർത്തിയാക്കി നാളെ വിതരണം പുനഃസ്ഥാപിക്കുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയിരുന്നില്ല.
വെള്ളമൊഴുകി പലയിടത്തും റോഡ് തകർന്നതും സ്ഥാപനങ്ങളുടെ മുറ്റത്തു വെള്ളമെത്തിയുമുള്ള ദുരിതങ്ങൾ കാണിച്ചു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണു ജല അതോറിറ്റി അടിയന്തരമായി പണി തുടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]