എടൂർ∙ മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായി എടൂരിൽ ഓവുചാൽ നിർമാണത്തിനായി പൊളിച്ചിട്ട ഭാഗത്ത് പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ അപകടം സ്ഥിരം.
ടൗണിൽ നാൽക്കവല ജംക്ഷനിൽ വിശുദ്ധ അൽഫോൻസ കപ്പേളയ്ക്കു മുന്നിലാണ് 5 മാസം മുൻപ് റോഡ് ഭാഗം പൊളിച്ചിട്ടത്. അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കേണ്ട
പ്രവൃത്തി നടത്താത്ത അനാസ്ഥയിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.
പെട്ടെന്ന് കുഴി തിരിച്ചറിയാൻ പറ്റാത്തത്തിനാൽ യാത്രക്കാരും വാഹനങ്ങളും അപകടത്തിൽ പെടുന്നത് സ്ഥിരമാണ്. ഇന്ന് കുഴിയിലേക്ക് കാർ തെന്നിവീണു.
കരാറുകാർ കപ്പേളയുടെ മുൻഭാഗത്തെ ഇന്റർലോക്ക് പൊളിച്ചുമാറ്റി ഓവുചാലിനായി പ്രവൃത്തി തുടങ്ങിയ നിലയിൽ തന്നെയാണ് ഇപ്പോഴും. മലയോര ഹൈവേയുടെ വള്ളിത്തോട് – മണത്തണ റീച്ച് 9 മീറ്റർ വീതിയിലേക്കു ടാറിങ് നടത്തി സംസ്ഥാന പാത നിലവാരം വരുത്തുന്നതിനുള്ള നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
റോഡിന്റെ അലൈൻമെന്റ് ശാസ്ത്രീയമാക്കി പുനർനിർമിച്ചപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറയടക്കം മാന്തിയെടുത്തതും പൂർണമായി നവീകരിച്ചിട്ടില്ല. ഓവൂചാൽ നിർമാണം ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകുമെന്നും സ്ഥലത്ത് പരിശോധന നടത്തുമെന്നും കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത് അറിയിച്ചു.
എടൂർ ടൗണിൽ ഫുട്പാത്തും കൈവേലിയും വേണം
മലയോര ഹൈവേ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ടൗണിൽ ഇരുവശത്തും ഓവുചാൽ നിർമിച്ചു ഫുട്പാത്ത് സ്ഥാപിക്കണമെന്നും സുരക്ഷിതത്വം ഉറപ്പാക്കാൻ കൈവേലി നിർമിക്കണമെന്നും വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാണ്.
റോഡ് നവീകരണം നടക്കുന്നതിനൊടനുബന്ധിച്ചു ബസ് സ്റ്റോപ്, മറ്റു വാഹനങ്ങളുടെ പാർക്കിങ് എന്നിവയ്ക്കും കൂടി ക്രമീകരണം ഉറപ്പാക്കുന്ന വിധത്തിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്നതും ആവശ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]