പാനൂർ ∙ കണ്ണൂർ–കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന തുരുത്തിമുക്ക് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 15.17 കോടിരൂപ ചെലവിലാണ് കിഫ്ബി പദ്ധതിയിൽ പാലം നിർമിക്കുന്നത്.
ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. അടുത്ത ദിവസം പ്രവൃത്തി തുടങ്ങും.കെ.കെ.ശൈലജ എംഎൽഎയുടെ ശ്രമഫലമായി 2019ൽ ആയിരുന്നു ഫണ്ട് അനുവദിച്ചത്.
പാലത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും അനുബന്ധ റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തടസ്സം കാരണം പ്രവൃത്തി തുടരാൻ കഴിഞ്ഞില്ല.
10 ശതമാനത്തിൽ താഴെ പ്രവൃത്തിയാണ് നടന്നത്.
കിടഞ്ഞി ഭാഗത്ത് 175 മീറ്ററും എടച്ചേരി ഭാഗത്ത് 60 മീറ്ററും നീളത്തിൽ അനുബന്ധ റോഡ് നിർമിക്കും. സ്ഥലം എംഎൽഎ കൂടിയായ കെ.പി.മോഹനന്റെ നിരന്തര ഇടപെടലിലാണു സാങ്കേതിക തടസ്സം നീങ്ങി പ്രവൃത്തി പുനരാരംഭിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ എടച്ചേരിയെയും പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുമ്പോൾ രണ്ടുഭാഗങ്ങളിലെയും ജനങ്ങൾക്ക് യാത്രാദൂരം ഗണ്യമായി കുറയും. പ്രദേശവാസികൾക്കു ജില്ലാ അതിർത്തി കടക്കാൻ പെരിങ്ങത്തൂർ പാലം വഴിയോ കാഞ്ഞിരക്കടവ് പാലം വഴിയോ പോകേണ്ട
നിലവിലെ അവസ്ഥ മാറും.205 മീറ്റർ നീളമുള്ള പാലം സ്പാൻ ബോ സ്ട്രിങ് ആർച്ച് (ടൈഡ് ആർച്ച് ബ്രിജ്) മാതൃകയിലാണ് നിർമിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]