ചെറുപുഴ∙ മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ച് കർഷകരിൽ നിന്ന് പരാതി സ്വീകരിക്കുന്നതിനിടയിലും മലയോരത്ത് കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു. ഇന്നലെ രാത്രി ചെറുപുഴ പഞ്ചായത്തിലെ 16-ാം വാർഡിൽപെട്ട പെരുന്തടത്തെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപന്നികൾ വിളവെടുപ്പ് നടത്താറായ കപ്പയും ചേമ്പും വ്യാപകമായി നശിപ്പിച്ചു.
പെരുന്തടത്തെ ചില്ലാക്കുന്നേൽ നൗഷാദ്, കെ.ബി.സജിത, പി.എൻ.ആനന്ദ് എന്നിവരുടെ കപ്പ, ചേമ്പ് തുടങ്ങിയ കൃഷികളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. ചില്ലാക്കുന്നേൽ നൗഷാദിന്റെ വീടിനു സമീപത്തു നട്ട
കപ്പയാണു കാട്ടുപന്നികൾ നശിപ്പിച്ചത്.
മഴ മാറിയതോടെ കാട്ടുപന്നികൾ കൂട്ടമായി ജനവാസകേന്ദ്രങ്ങളിൽ എത്താൻ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങുന്നവരും പത്രവിതരണക്കാരും ക്ഷീരകർഷകരും ഭയത്തോടെയാണു വീടിനു പുറത്തിറങ്ങുന്നത്.
രാത്രിയായാൽ കാട്ടുപന്നികളെ പേടിച്ച് ഇരുചക്ര വാഹനങ്ങളുമായി പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കണമെന്നാണു കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

