കണ്ണൂർ ∙ ബവ്റിജസ് കോർപറേഷന്റെ ഔട്ലെറ്റുകളിൽനിന്നു വാങ്ങുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികൾ 20 രൂപയ്ക്ക് ഉപയോക്താക്കളിൽനിന്നു തിരികെ വാങ്ങുന്നതിനു നല്ല പ്രതികരണം. വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ നാലിലൊന്ന് തിരിച്ചെത്തിത്തുടങ്ങി.
20 രൂപ അധിക വില ഈടാക്കി നൽകുന്ന പ്ലാസ്റ്റിക് കുപ്പികളാണ് അതേ ഔട്ലെറ്റിൽ 20 രൂപയ്ക്കു തിരികെയെടുക്കുന്നത്. ശരാശരി 4000 കുപ്പികൾ വിൽക്കുന്ന ഔട്ലെറ്റിൽ 1000 കുപ്പികൾ ഓരോ ദിവസവും തിരികെയെത്തുന്നത്.
ഈ മാസം 10ന് ആണ് ജില്ലയിലെ 10 ഔട്ലെറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ കുപ്പി തിരികെയെടുക്കാൻ തുടങ്ങിയത്.
ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, കണ്ണൂർ പാറക്കണ്ടി, കേളകം, കിഴുത്തള്ളി, താണ, ചക്കരക്കൽ, പയ്യന്നൂർ, പാടിക്കുന്ന് ഔട്ലെറ്റുകളിലാണ് തുടങ്ങിയത്. പഴയങ്ങാടിയിലും എടൂരിലും തുടങ്ങിയിട്ടില്ല.
കണ്ണൂരിനു പുറമേ തിരുവനന്തപുരം ജില്ലയിലും കുപ്പി തിരികെയെടുക്കുന്നുണ്ട്.
തിരികെ വാങ്ങാൻ കൗണ്ടർ, വിരമിച്ച ജീവനക്കാർ
∙ ആദ്യദിവസങ്ങളിൽ ബവ്കോ ജീവനക്കാർക്കും ഉപയോക്താക്കൾക്കും പ്രയാസമുണ്ടാക്കിയെങ്കിലും കുപ്പി തിരികെയെടുക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങിയതോടെ പ്രതിസന്ധിക്കു പരിഹാരമായി. കുപ്പി തിരികെയെടുത്ത് 20 രൂപ നൽകാൻ എല്ലായിടത്തും പ്രത്യേക കൗണ്ടറുണ്ട്.
കുപ്പി തിരികെ കൊണ്ടുവരുമ്പോൾ അതിൽ ലേബൽ ഉണ്ടോയെന്നു പരിശോധിച്ച ശേഷമേ 20 രൂപ തിരികെ നൽകൂ.
മദ്യക്കുപ്പി ശേഖരിക്കാനും സംഭരിക്കാനും കുടുംബശ്രീ, ശുചിത്വമിഷൻ എന്നിവയിലെ താൽക്കാലിക ജീവനക്കാരെ നിയോഗിക്കുമെന്നായിരുന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നത്. എന്നാൽ കുടുംബശ്രീ പ്രവർത്തകരെ ലഭിക്കാത്തതിനാൽ ബവ്കോയിൽനിന്നു വിരമിച്ചവരെ താൽക്കാടിസ്ഥാനത്തിൽ നിയോഗിച്ചിരിക്കുകയാണ്.
710 രൂപ ദിവസവേതനത്തിനൊപ്പം 8 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നതിന് 420 രൂപ കൂടി നൽകും. കുപ്പികളിൽ സ്റ്റിക്കറൊട്ടിക്കുന്ന ജോലിയാണ് ബവ്കോ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സിഡിറ്റ് തയാറാക്കിയ ലേബലാണ് കുപ്പികളിൽ പതിപ്പിക്കുന്നത്.
20 രൂപ അധികം വാങ്ങുന്നതിന് പ്രത്യേകം ബില്ലും അടിക്കണം.
ആഴ്ചതോറും 100 കിലോ പ്ലാസ്റ്റിക്
∙ ദിവസേന ശേഖരിക്കുന്ന മദ്യക്കുപ്പികൾ ക്ലീൻ കേരള കമ്പനിക്കാണു കൈമാറുന്നത്. ഒരാഴ്ചയ്ക്കകം ശരാശരി 100 കിലോഗ്രാം ഓരോ ഔട്ലെറ്റിൽനിന്നും കാലിക്കുപ്പി കൈമാറി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]