തളിപ്പറമ്പ് ∙ കോടികൾ വിലമതിക്കുന്ന രണ്ട് കിലോ തൂക്കമുള്ള രത്നക്കല്ല് പട്ടാപ്പകൽ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ രണ്ട് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്ന് തെക്കുമ്പാടിലെ കലേഷ് (36) ചെറുകുന്ന് ആയിരംതെങ്ങിലെ പി.പി.
രാഹുൽ (30) എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ പിടിയിലായത്. പാലകുളങ്ങര തുമ്പിയോടൻ ടി.
കൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന അക്വ മറൈൻ എന്ന രത്നക്കല്ലും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ സർട്ടിഫിക്കറ്റുമാണ് തട്ടിയെടുത്തത്. 2023 ജനുവരി ഏഴിന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് ലൂർദ് ആശുപത്രിക്ക് സമീപത്തെ പാർക്കിങ് സ്ഥലത്ത് വച്ചാണ് രത്നക്കല്ല് തട്ടിയത്.
45 വർഷമായി ഈ കല്ല് കൃഷ്ണന്റെ കയ്യിലുണ്ടെന്നാണ് പറയുന്നത്. യഥാർഥ കല്ലാണിതെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഇയാൾ കരസ്ഥമാക്കിയിരുന്നു.
കല്ല് വിൽപ്പന നടത്താൻ കൃഷ്ണൻ പലരുമായി ബന്ധപ്പെട്ടു. കലേഷിനൊപ്പം ചില പ്രമുഖ ജ്വല്ലറിക്കാർ കല്ല് വാങ്ങാൻ എത്തിയിരുന്നു.
എന്നാൽ പിന്നീട് കലേഷിനെ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് കലേഷും സംഘവും കല്ല് തട്ടിയെടുക്കാൻ തീരുമാനിച്ചത്. മയ്യിൽ സ്വദേശി ബിജു പറഞ്ഞതനുസരിച്ച് രത്നക്കല്ലുമായി കൃഷ്ണൻ ലൂർദ് ആശുപത്രിക്ക് സമീപത്തെത്തുകയായിരുന്നു.
നേരത്തെ ഒരു ജ്വല്ലറി ഉടമ ഒരു കോടി രൂപ വില പറഞ്ഞ കല്ല് കൂടുതൽ തുകയ്ക്ക് വിറ്റുതരാമെന്നാണ് ബിജു അറിയിച്ചതോടെയാണ് കൃഷ്ണൻ എത്തിയത്. ഇവിടെ നിന്നാണ് രാഹുലും സുഹൃത്തും കൃഷ്ണന്റെ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെട്ടത്.
കൃഷ്ണന്റെ പരാതിയിൽ കേസെടുത്തെങ്കിലും ആദ്യഘട്ടത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. പ്രതികളെ പിടികൂടിയെങ്കിലും രത്നക്കല്ല് കണ്ടെത്താനായില്ല.
കൂടുതൽ പ്രതികളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]