ഇരിക്കൂർ ∙ നബാർഡ് അനുവദിച്ച 11.30 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 4 നിലകളായാണു കെട്ടിടം നിർമിക്കുന്നതെങ്കിലും ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറുമാണു ആദ്യഘട്ട
പ്രവൃത്തിയിൽ ഉള്ളത്. 7 സ്പെഷ്യൽറ്റി ഒപി, കാഷ്വൽറ്റി, എക്സ്റേ, റിസപ്ഷൻ കൗണ്ടർ, വെയ്റ്റിങ് ലോബി, ഫാർമസി, സ്റ്റോർ, സ്റ്റാഫ് നഴ്സ് ലോഞ്ച്, ഡ്രസിങ് ആൻഡ് ഇൻജക്ഷൻ റൂം, പ്ലാസ്റ്റർ റൂം, മെഡിസിൻ സ്റ്റോർ, നഴ്സ് സ്റ്റേഷൻ, ഡോക്ടേഴ്സ് ലോഞ്ച്, ടോയ്ലറ്റ് എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും.
രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്കു ബ്ലോക്ക് പഞ്ചായത്ത് 25 കോടിയുടെ എസ്റ്റിമേറ്റ് നബാർഡിനു സമർപ്പിച്ചിട്ടുണ്ട്.
2024 ഫെബ്രുവരിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ശിലാസ്ഥാപനം നടത്തിയിരുന്നെങ്കിലും പിഡബ്ല്യുഡിയിൽ നിന്നു കെട്ടിടത്തിന്റെ രൂപ രേഖ ലഭിക്കാതിരുന്നതു മൂലം 6 മാസം കഴിഞ്ഞാണു പ്രവൃത്തി തുടങ്ങിയത്.
കഴിഞ്ഞ കാലവർഷത്തിൽ ബ്ലോക്ക് ഓഫിസ് റോഡിൽ നിന്നു നിർമാണം നടക്കുന്ന ഭാഗത്തു വെള്ളം ഒഴുകിയെത്തിയതു കാരണം മാസങ്ങളോളം പ്രവൃത്തി നിർത്തിവയ്ക്കേണ്ടിയും വന്നു.പണി പൂർത്തിയാക്കി ഡിസംബറോടെ ഉദ്ഘാടനം നടക്കും. എൻഎച്ച്എം അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ ഒപി ബ്ലോക്കിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.
അടുത്ത മാസം ഉദ്ഘാടനം നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]