ഇരിട്ടി ∙ അബദ്ധത്തിൽ വിഷപ്പാമ്പുമായി കളിച്ച കുട്ടികൾ ഭാഗ്യംകൊണ്ട് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി കുന്നോത്താണ് കുട്ടികൾ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ തിരിച്ചറിയാതെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കിയത്.
സ്കൂൾ അവധിയും മഴ മാറി നിൽക്കുകയും ചെയ്തതോടെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു അയൽവാസികളായ കുട്ടികൾ. സമീപത്തെ മരച്ചോട്ടിൽ കളിക്കുന്നതിനിടെയാണ് പാമ്പ് ഇഴഞ്ഞുപോകുന്നതു കണ്ടത്.
കുട്ടികൾ പ്ലാസ്റ്റിക് കുപ്പി കൊണ്ടുവന്ന് പാമ്പിനെ അതിനകത്ത് കയറ്റി അടച്ചു. ഒരു കാരണവാശാലും പാമ്പുകളെ കണ്ടാൽ പിടികൂടാൻ ശ്രമിക്കരുത്, പ്രത്യേകിച്ച് കുട്ടികൾ.
പാമ്പുകളെ കണ്ടാൽ സുരക്ഷിതമായ അകലം പാലിക്കണം. അവയുടെ സഞ്ചാരവഴി നിരീക്ഷിച്ച ശേഷം ഏറ്റവും അടുത്തുള്ള മാർക്ക് പ്രവർത്തകരെയോ, ഫയർ സ്റ്റേഷനിലോ, പൊലീസ് സ്റ്റേഷനിലോ വനം വകുപ്പിനെയോ വിവരം അറിയിക്കുക.
ഫൈസൽ വിളക്കോട് (മാർക്ക് പ്രവർത്തകൻ)
കുപ്പിയിലാക്കിയ പാമ്പിന്റെ ഫോട്ടോ ഇരിട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്ക് ഒരു കുട്ടി അയച്ചു കൊടുത്തതാണു രക്ഷയായത്.
പാമ്പ് എതാണെന്നറിയാൻ വീട്ടമ്മ പാമ്പു പിടിത്തക്കാരൻ ഫൈസൽ വിളക്കോടിന്റെ സഹായം തേടി. ഫൈസാലാണു കുട്ടികൾ പിടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പാണെന്നു തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ ഫൈസൽ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]